കാസര്‍കോട് (www.evisionnews.co): അറുപതാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഓര്‍മ നിലനിര്‍ത്തുന്നതിന് വേണ്ടി 60മാവിന്‍തൈകള്‍ നട്ടുപിടിപ്പിക്കുന്ന ചടങ്ങ് പബ്ലിസിറ്റി കമ്മറ്റിയും ഇന്നര്‍ വീല്‍ ക്ലബ്ബ് നീലേശ്വവും സംയുക്തമായി സംഘടിപ്പിച്ചു. ' ഓര്‍മയുടെ കാതല്‍, അല്ലെങ്കില്‍ കലയുടെ നന്മ മരങ്ങള്‍' എന്ന പേരില്‍ നടത്തുന്ന ഗ്രീന്‍ 60 എന്ന വ്യത്യസ്ത പരിപാടിയാണ് കാസര്‍കോട് ഗവ: ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ സംഘടിപ്പിച്ചത്.
സംഘാടക സമിതി രക്ഷാധികാരിയും ജില്ലാ കലക്ടറുമായ ഡോ. ഡി. സജിത്ത് ബാബു പ്രശസ്ത മജീഷ്യന്‍ ആനന്ദ് മേഴത്തൂര്‍ ഇന്ദ്രജാലത്തിലൂടെ സൃഷ്ടിച്ച മാവിന്‍തൈ കാഞ്ഞങ്ങാട് നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മഹ്മൂദ് മുറിയനാവിക്ക് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. പബ്ലിസിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം മുഖ്യാതിഥിയായി. നീലേശ്വരം ഇന്നര്‍ വീല്‍ ക്ലബ്ബ് പ്രസിഡണ്ട് ഷീജ ഇ. നായര്‍, എന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍ ഹരിദാസ് വി, പബ്ലിസിറ്റി കണ്‍വീനര്‍ ജിജി തോമസ്, വൈസ് ചെയര്‍മാന്മാരായ സുകുമാരന്‍ പൂച്ചക്കാട്, കേവീസ് ബാലകൃഷ്ണന്‍, ജോ. കണ്‍വീനര്‍മാരായ പി. രതീഷ് കുമാര്‍, റഫീഖ് കേളോട്ട്, സമീല്‍ അഹമദ്, പി.ടി.എ പ്രസിഡന്റ് സി.എം.എ ജലീല്‍, എസ്.ഡി.സി ചെയര്‍മാന്‍ അബ്ബാസ് ബീഗം, എസ്.എം.സി ചെയര്‍മാന്‍ എ. അഹമ്മദ് സംസാരിച്ചു.
കാസര്‍കോട് എം.എല്‍.എ, എന്‍.എ നെല്ലിക്കുന്നിന്റെ വസതിയില്‍ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം കലക്ടറുടെ സാന്നിധ്യത്തില്‍ ആദ്യമാവിന്‍തൈ നട്ടുപിടിപ്പിച്ചു. 60ാം കലോത്സവത്തിന്റെ ഓര്‍മ്മ പുതുക്കാന്‍ 60 സന്നദ്ധരായ എന്‍.എസ്.എസ്, പ്രമുഖ വ്യക്തികള്‍, കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് മാവിന്‍തൈ നല്‍കിയത്. അഞ്ചു മാസം മാത്രം പ്രായമുള്ള ജിനാന്‍ സമീല്‍ മാവില്‍തൈ ഏറ്റുവാങ്ങിയത് ശ്രദ്ധേയമായി.
Post a Comment
0 Comments