കാഞ്ഞങ്ങാട് (www.evisionnews.co): സ്‌കൂട്ടിയില്‍ ബസ് ഇടിച്ച് തട്ടുകട ഉടമ മരിച്ചു. നഗരത്തില്‍ ചായകട നടത്തുന്ന പുതുക്കൈയിലെ കെ. തമ്പാന്‍ (52) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് തമ്പാന്‍ സഞ്ചരിച്ച സ്‌കൂട്ടിയില്‍ പൂച്ചക്കാട്ട് വെച്ച് ബസ് ഇടിക്കുകയായിരുന്നു. തമ്പാനെ ഉടന്‍ കാഞ്ഞങ്ങാട് മന്‍സൂര്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കനായില്ല. കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിന് സമീപം വര്‍ഷങ്ങളായി രാത്രി കാലങ്ങളില്‍ ചായ കട നടത്തിവരുകയായിരുന്നു. ഭാര്യ :ലക്ഷി. മക്കള്‍: സജിത്ത്, സജിന. സഹോദരങ്ങള്‍: സുശീല, ചന്ദ്രന്‍.
Post a Comment
0 Comments