കാസര്‍കോട് (www.evisionnews.co): കറന്തക്കാട്ടും അടുക്കത്ത് ബയലിലും വീട്ടിന് മുന്നില്‍ നിര്‍ത്തിയിട്ട ബൈക്ക് തീവെച്ച് നശിപ്പിച്ചു. ഇരുവീടുകള്‍ക്കും നേരെ കല്ലേറുണ്ടായി. ഇന്നലെ രാത്രിയാണ് സംഭവം. കറന്തക്കാട്ടെ ഹോണ്ട ഷോറൂമിന് പിറകിലുള്ള പ്രേംജിത്ത്, അടുക്കത്ത് ബയല്‍ ഗ്രൗണ്ടിന് സമീപത്തെ ശിവപ്രസാദ് എന്നിവരുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കാണ് കത്തിച്ചത്. രാത്രി 10.30ഓടെ ശബ്ദംകേട്ട് പുറത്തിറങ്ങിയപ്പോള്‍ വീടിന് നേരെ കല്ലെറിഞ്ഞ് നാലുപേര്‍ ഓടി രക്ഷപ്പെടുന്നത് കണ്ടതായി പ്രേംജിത് പരാതിയില്‍ പറയുന്നു.
പിന്നില്‍ കൊലക്കേസ് അടക്കം നിരവധി കേസുകളില്‍ പ്രതിയായ യുവാവും സംഘവുമാണെന്നാണ് സൂചന. ഇയാള്‍ പണം ആവശ്യപ്പെട്ട് നിരന്തരം വിളിച്ചിരുന്നതായും ഇതിന് പിന്നാലെയാണ് വീടിന് നേരെ അക്രമമുണ്ടായതായും പറയുന്നു. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് പൂര്‍ണ്ണമായും കത്തിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷിച്ചുവരുന്നു.
Post a Comment
0 Comments