ദേശീയം (www.evisionnews.co): അമിതമായ ടിക്ടോക്ക് ഉപയോഗം കാരണം ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലാണ് സംഭവം. തയ്യല്‍ തൊഴിലാളിയായ ചിന്നപ്പാച്ചു (35)ആണ് ഭാര്യ ഫാത്തിമ (30)യെ കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യ ടിക്ടോക്കില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യുമായിരുന്നുവെന്നും ഒരുപാട് തവണ വിലക്കിയിട്ടും അവര്‍ അത് തുടര്‍ന്നത് കൊണ്ടാണ് താന്‍ കൊലപ്പെടുത്തിയതെന്നും പാച്ചു പൊലീസിനു മൊഴി നല്‍കി.
വീട്ടിനുള്ളില്‍ സാരിയില്‍ തൂങ്ങിയ നിലയിലാണ് ഫാത്തിമയുടെ മൃതദേഹം കണ്ടത്. ആത്മഹത്യയെന്ന പ്രാഥമിക നിഗമനം പൊലീസിനുണ്ടായിരുന്നുവെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഈ നിഗമനം തിരുത്തി. സാരിയോടൊപ്പം മറ്റെന്തോ വസ്തുകൂടി കഴുത്തില്‍ അമര്‍ന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Post a Comment
0 Comments