Type Here to Get Search Results !

Bottom Ad

കേരള സ്‌കൂള്‍ കലോത്സവം: ഭക്ഷണ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഇന്ന്

കാഞ്ഞങ്ങാട് (www.evisionnews.co): 60-ാം കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഭക്ഷണ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2.30ന് നടക്കും. കൊവ്വല്‍ പള്ളി കേര്‍ ആന്റ് ക്യൂര്‍ ഹോസ്പിറ്റലിന് മുന്‍വശത്താണ് ഓഫീസ്. ഭക്ഷണ കമ്മിറ്റി ചെയര്‍മാന്‍ കെ.പി കുഞ്ഞികണ്ണന്റെ അദ്ധ്യക്ഷതയില്‍ കാസര്‍ഗോഡ് ജില്ലാ കലക്ടര്‍ ഡോ: ഡി. സജിത്ത് ബാബു ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശന്‍ മുഖ്യാതിഥിയാകും. കെ.പി.എസ്.ടി. സംസ്ഥാന പ്രസിഡന്റ് വി.കെ അജിത്ത് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തുമെന്ന് ഭക്ഷണകമ്മിറ്റി കണ്‍വീനര്‍ പി.ശശിധരന്‍ അറിയിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad