കാസര്‍കോട് (www.evisionnews.co): കാസര്‍കോട്ട് ഒമ്പത് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ ജില്ലാ പോലീസ് ചീഫ് വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. അയോധ്യ വിധിയെ തുടര്‍ന്നുള്ള അനിഷ്ടസംഭവങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, വിദ്യാനഗര്‍, മേല്‍പറമ്പ്, ബേക്കല്‍, നീലേശ്വരം, ചന്ദേര, ഹൊസ്ദുര്‍ഗ് എന്നീ സ്റ്റേഷന്‍ പരിധികളിലാണ് പോലീസ് ആക്ട് 78, 79 പ്രകാരം തിങ്കളാഴ്ച രാവിലെ എട്ടു മണി മുതല്‍ ജില്ലാ പോലീസ് ചീഫ് ജെയിംസ് ജോസഫ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നേരത്തെ 9ന് പ്രഖ്യാപിച്ച നിരോധാജ്ഞ കലക്ടര്‍ പിന്‍വലിച്ചിരുന്നു
അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടം കൂടുന്നതും, പ്രകടനങ്ങള്‍, പൊതുയോഗങ്ങള്‍ തുടങ്ങിയവ നടത്തുന്നതും പൂര്‍ണമായും നിരോധിച്ചു. ജനങ്ങള്‍ പൂര്‍ണമായും സഹകരിക്കണമെന്ന് പോലീസ് ചീഫ് അഭ്യര്‍ത്ഥിച്ചു. ഛിദ്ര ശക്തികളെ ഒറ്റപ്പെടുത്തുന്നതിനുള്ള അവസരമായി ഇത് മുഴുവന്‍ ജനങ്ങളും ഉപയോഗിക്കണം. സമാധാനം നിലനിര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി എല്ലാ സുമനസ്സുകളും മുന്നോട്ടു വരണമെന്നും അദ്ദേഹം അറിയിച്ചു. നിരോധനാജ്ഞ നവംബര്‍ 14ന് രാത്രി 12 മണി വരെ തുടരും. സമാധാനം തകര്‍ത്ത് മുതലെടുപ്പ് നടത്തുന്ന ഏതു ശക്തിയെയും ശക്തമായി അടിച്ചമര്‍ത്തുമെന്ന് ജില്ലാ പോലീസ് ചീഫ് മുന്നറിയിപ്പ് നല്‍കി.
Post a Comment
0 Comments