കാസര്‍കോട് (www.evisionnews.co): പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കൂട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. തളങ്കര തെരുവത്ത് സിറാമിക്സ് റോഡിലെ ശിവകുമാര്‍ എന്ന മുന്ന (30)യെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്റ് ചെയ്തു. കുട്ടിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. കുട്ടി സംഭവം വീട്ടുകാരെ അറിയിച്ചതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Post a Comment
0 Comments