ന്യൂഡല്‍ഹി (www.evisionnews.co): ശബരിമലയില്‍ പോകുന്ന യുവതികള്‍ അര്‍ബന്‍ നക്സലുകളാണെന്ന വിവാദ പരാമര്‍ശവുമായി കേന്ദ്ര സഹമന്ത്രിയും ബി.ജെ.പി നേതാവുമായ വി. മുരളീധരന്‍. അവര്‍ അരാജകവാദികളും നിരീശ്വരവാദികളുമാണെന്നും അദ്ദേഹം ആരോപിച്ചു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടായിരുന്നു മുരളീധരന്‍ ഇക്കാര്യം പറഞ്ഞത്. അവര്‍ ഭക്തരാണെന്നു താന്‍ വിശ്വസിക്കുന്നില്ലെന്നും തങ്ങള്‍ ശബരിമല ക്ഷേത്രത്തില്‍ പോകുന്നുണ്ടെന്ന് അവര്‍ക്കു തെളിയിക്കണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യഥാര്‍ഥത്തില്‍ അവര്‍ ഭക്തരാണോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെത്താന്‍ ആഗ്രഹിക്കുന്ന യുവതികള്‍ക്ക് ഇത്തവണ സംരക്ഷണം നല്‍കില്ലെന്നു നേരത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. പോകണമെന്നുള്ളവര്‍ കോടതി ഉത്തരവുമായി വരട്ടെയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Post a Comment
0 Comments