കാസര്‍കോട് (www.evisionnews.co): കാസര്‍കോട്ടെ പ്രമുഖ സ്ഥാപനമായ മാമിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന് പരാതി. മാമി നടത്തിയ ഫോട്ടോ കോണ്ടസ്റ്റ് മത്സരത്തിന്റെ റിസള്‍ട്ടിനെയാണ് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വ്യാജപ്രചാരണം നടത്തിയത്. ഇതുസംബന്ധിച്ച് ഫൈസി കോളാരി എന്നയാള്‍ക്കെതിരെയാണ് മാമി മാനേജ്‌മെന്റ് പോലീസില്‍ പരാതി നല്‍കിയത്. അന്വേഷിച്ച് നടത്തി നടപടി സ്വീകരിക്കുമെന്നും ഷെയര്‍ ചെയ്തവരെയും കമന്റ് ചെയ്തവരെയും അന്വേഷണ പരിധിയില്‍ പെടുത്തുമെന്നും പോലീസ് പറഞ്ഞു. വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെ രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയക്കാനും മാനേജ്‌മെന്റ് തീരുമാനിച്ചു.
Post a Comment
0 Comments