കണ്ണൂര്‍ (www.evisionnews.co): ക്രിക്കറ്റ് കളി കഴിഞ്ഞ് മടങ്ങുന്നതിനിടെ മിന്നലേറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. പുല്ലൂക്കര മുക്കില്‍ പീടികയിലെ കിഴക്കെ വളപ്പില്‍ മഹമൂദ് ഷാഹിദ ദമ്പതികളുടെ മകന്‍ ഫഹദ്(17), ആനക്കെട്ടിയതില്‍ പൂക്കോം മൊട്ടമ്മലില്‍ റഹീം നൗഫീല ദമ്പതികളുടെ മകന്‍ സമീന്‍(18) എന്നിവരാണ് മരിച്ചത്. വൈകിട്ട് ആറരയോടെ കൊച്ചിയങ്ങാടിയിലാണ് സംഭവം.
ക്രിക്കറ്റ് കളി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഇരുവര്‍ക്കും മിന്നലേറ്റത്. ഉടന്‍ ചൊക്ലി മെഡിക്കല്‍ സെന്റെറിലും പിന്നീട് തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫഹദ് ഡിഗ്രി വിദ്യാര്‍ത്ഥിയും സമീന്‍ ചോതാവൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയുമാണ്.
Post a Comment
0 Comments