ഒമാന്‍ (www.evisionnews.co): പ്രവാസികളില്‍ നിന്നും അമിത ടിക്കറ്റ് ചാര്‍ജ് ഈടാക്കി പ്രയാസപ്പെടുത്തുന്ന വിമാന കമ്പനികളെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കസബ് കെ.എം.സി.സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ സീതി കുന്നില്‍ അധ്യക്ഷത വഹിച്ചു. ലത്തീഫ് കുന്നില്‍ സ്വാഗതം പറഞ്ഞു. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ.ബി കുഞ്ഞാമു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വികസന കാര്യസ്ഥിരം സമിതി ചെയര്‍മാന്‍ മുജീബ് കമ്പാര്‍ മുഖ്യപ്രഭാഷണം നടത്തി.
ഭാരവാഹികള്‍: സീതി കുന്നില്‍ (പ്രസി), അബ്ബാസ് ചൗക്കി, കാദര്‍ മൊഗര്‍, റസാഖ് കമ്പാര്‍ (വൈസ് പ്രസി), ലത്തീഫ് കുന്നില്‍ (ജന. സെക്ര), അബ്ദുല്‍ ഖാദര്‍ കല്ലങ്കൈ, വലിയാന്‍ കായിക്കട്ടെ, അഷ്റഫ് കോട്ടക്കുന്ന് (ജോ: സെക്ര), ഫസല്‍ കോട്ടക്കുന്ന് (ട്രഷ).
Post a Comment
0 Comments