കാഞ്ഞങ്ങാട് (www.evisionnews.co): അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പന്തല്‍ കാല്‍നാട്ടു കര്‍മം നാളെ 3.30ന് പ്രധാന വേദിയായ ഐങ്ങോത്ത് ഗ്രൗണ്ടില്‍ കേരള ഭവന നിര്‍മാണ- റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. കാസര്‍കോട് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മുഖ്യാതിഥിയാകും. എം.എല്‍.എമാരായ എം.സി ഖമറുദ്ദീന്‍, എന്‍.എ നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്‍, എം. രാജഗോപാലന്‍, നഗരസഭാ ചെയര്‍മാന്‍മാരായ വിവി. രമേശന്‍, പ്രൊഫ കെ.പി ജയരാജന്‍, ബീഫാത്തിമ ഇബ്രാഹിം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു, ജനറല്‍ കണ്‍വീനര്‍ ആര്‍.എസ് ഷിബു, ജോ: കണ്‍വീനര്‍ കെ.വി പുഷ്പ, സ്റ്റേജ് ആന്റ് പന്തല്‍ കമ്മിറ്റി ചെയര്‍മാന്‍ എം.പി ജാഫര്‍, കണ്‍വീനര്‍ മുഹമ്മദ് അത്താഉള്ള തുടങ്ങിയര്‍ പങ്കെടുക്കും.
കൗമാരകലാമേള പന്തല്‍ കാല്‍നാട്ടു കര്‍മത്തിന് സേവനമനുഷ്ഠിക്കാന്‍ എസ്.എന്‍.ടി.ടിയിലെ അധ്യാപക വിദ്യാര്‍ത്ഥികളും ജില്ലയില്‍ രണ്ടാമതു വിരുന്നെത്തിയ കൗമാരകലാമേളയ്ക്ക് പടന്നക്കാട് എസ്.എന്‍.ടി.ടിയിലെ അധ്യാപക വിദ്യാര്‍ഥികള്‍ അതിത്ഥികളെ സ്വീകരിക്കും. നാല്‍പതോളം വിദ്യാര്‍ത്ഥികള്‍ അവധി ദിനമായിട്ട് കൂടി സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. ചെയര്‍മാന്‍ എം.പി ജാഫറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ കണ്‍വീനര്‍ അത്താഉള്ള ഉദിനൂര്‍ പ്രോഗ്രാം വിശദീകരിച്ചു. വൈസ് ചെയര്‍മാന്‍മാരായ എച്ച്. റംഷീദ്, ഖദീജ ഹമീദ്, ഹമീദ് ചേരക്കാടത്ത്, ടി.കെ സുമയ്യ, മുസ്തഫ തായന്നൂര്‍, ജോ. കണ്‍വീനര്‍മാരായ എ.ജി ഷംസുദ്ദീന്‍, നാസര്‍ നങ്ങാരത്ത്, ബഷീര്‍ ഇഖ്ബാല്‍, ഷരീഫ് മാസ്റ്റര്‍ ബാവ നഗര്‍, പി.എം ഫൈസല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Post a Comment
0 Comments