മുംബൈ (www.evisionnews.co): മഹാരാഷ്ട്രയില്‍ ശിവസേന- എന്‍.സി.പി- കോണ്‍ഗ്രസ് നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ ആശയക്കുഴപ്പമൊന്നും ഇല്ലെന്ന് വ്യക്തമാക്കി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. സുസ്ഥിരമായ ഒരു സര്‍ക്കാര്‍ തന്നെ മഹാരാഷ്ട്രയില്‍ ഉണ്ടാകുമെന്നും ഇടക്കാല തെരഞ്ഞെടുപ്പിന്റെ ഒരു സാധ്യതയും സംസ്ഥാനത്ത് ഇല്ലെന്നും പവാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
'സുസ്ഥിരമായ ഒരു സര്‍ക്കാര്‍ ഇവിടെ ഉണ്ടാകും. കഴിയുന്നതും എത്രയും പെട്ടെന്ന് തന്നെ. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ എത്രയും വേഗം ആരംഭിച്ചതിനാല്‍ തന്നെ അത് ഉടന്‍ സംഭവിക്കും. മഹാരാഷ്ട്രയില്‍ എന്തായാലും ഇടക്കാല തെരഞ്ഞെടുപ്പിന് സാധ്യതയില്ല. സുസ്ഥിരമായ ഒരു സര്‍ക്കാര്‍ രൂപീകരിക്കും, അത് അഞ്ചുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഒരു സര്‍ക്കാരായിരിക്കും' ശരദ് പവാര്‍ പറഞ്ഞു.
Post a Comment
0 Comments