Type Here to Get Search Results !

Bottom Ad

ഈസ്‌ക് ഫുട്‌ബോള്‍ ഫെസ്റ്റ് എ.കെ.ജി മാങ്ങാട് ചാമ്പ്യന്‍മാര്‍


ദുബൈ (www.evisionnews.co): ഈസ്‌ക് ഈച്ചിലിങ്കാല്‍ ബ്ബിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് ഈസ്‌ക് യു.എ.ഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈച്ചിലിങ്കാല്‍ സംഗമവും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെസ്റ്റും ദുബൈ ഖിസൈസിലുള്ള കോര്‍ണര്‍ സ്റ്റേഡിയം (വലിയ വളപ്പ് ഗ്രൗണ്ടില്‍) സംഘടിപ്പിച്ചു. സംഗമം ഈസ്‌ക് യു.എ.ഇ കമ്മിറ്റി പ്രസിണ്ടന്റ് റഫീഖ് എം.കെയുടെ അദ്യക്ഷതയില്‍ പ്രശസ്ത മലയാള ചലചിത്ര പിന്നണി കായകന്‍ അന്‍വര്‍ സാദാത്ത് ഉല്‍ഘാടനം ചെയ്തു. 

റഊഫ് ഉദുമ സ്വാഗതം പറഞ്ഞു ഫുട്‌ബോള്‍ ഫെസ്റ്റ് പ്രമുഖ വ്യവസായി അബ്ബാസ് വലിയവളപ്പ് കിക്കോഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. ജാക്കി റഹ്മാന്‍, ഫൈസല്‍.ഇ.കെ, മൂസ.ഇ.കെ, ഷരീഫ് ഇ.കെ, യൂസഫ് റൊമാന്‍സ്, ഉമ്മര്‍ പുള്ളീസ്, മുഹമ്മദ് ജാക്കി, നൗഷാദ് ബങ്കണ, മുഹമ്മദ് മുക്കുന്നോത്ത്, മജീദ് ഡബിള്‍ ഷാഫി ഇ.കെ ഷുഹൈബ്, ഫഹദ് മൂലയില്‍, ആബിദ് മുക്കുന്നോത്ത്, നജീബ് ഇ.കെ, മന്‍സൂര്‍, അബ്ദുല്‍ അസീസ്. ഇ.കെ, അഷ്‌റഫ് എരുതുംപാറ, റഫീഖ് എം.എ, ഉസ്മാന്‍ എം.എ, ഹാരിസ് പള്ളിക്കുഞ്ഞി, മന്‍സൂര്‍ ബങ്കണ, നദീര്‍ എം.എ ഫൈസല്‍ മൂലയില്‍, മുഹമ്മദ് മൂലയില്‍ പ്രസംഗിച്ചു. 

സംഗമത്തില്‍ മുഹമ്മദ് കുഞ്ഞി ഈച്ചിലിങ്കാല്‍, ഷഫീര്‍, മന്‍സൂര്‍ ബങ്കണ എന്നിവരെ പൊന്നാട അണിയിച്ചു. ഫുട്‌ബോള്‍ ഫെസ്റ്റില്‍ എ.കെ.ജി മാങ്ങാട് ചാമ്പ്യന്മാരും ടേസ്റ്റ് ഓഫ് ടി.എഫ്.സി അജ്മാന്‍ റണ്ണറപ്പുമായി. സാമൂഹിക രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ കളിക്കാരുമായി പരിചയപ്പെട്ടു. ഫുട്‌ബോള്‍ വിജയികള്‍ക്ക് മുതിര്‍ന്ന ഈസ്‌ക് യു.എ.ഇ മെമ്പര്‍ ഇ.കെ അബ്ദുല്‍ ലത്തീഫ് ഹാജി ട്രോഫികള്‍ വിതരണം ചെയ്തു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad