കാസര്‍കോട് (www.evisionnews.co): നെല്ലിക്കുന്ന് മുഹിയദ്ധീന്‍ ജമാഅത്ത് പള്ളി അങ്കണത്തില്‍ അന്ത്യവിശ്രമം കൊള്ളുന്ന മുഹമ്മദ് ഹനീഫ് തങ്ങള്‍ ഉപ്പാപ്പയുടെ പേരില്‍ രണ്ടുവര്‍ഷത്തിലൊരിക്കല്‍ കഴിക്കുന്ന ഉറൂസ് ജനുവരി 22മുതല്‍ ഫെബ്രുവരി രണ്ടുവരെ നടക്കുമെന്ന് ഉറൂസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പത്രസമ്മേളനത്തില്‍ അറിയിച്ചു. 11ദിവസം രാത്രി കേരളത്തിലെയും കര്‍ണാടകത്തിലും പ്രഗത്ഭരായ മതപണ്ഡിതന്മാരുടെയും സൂഫിവര്യന്മാരുടെയും മതപ്രഭാഷണം സംഘടിപ്പിക്കും. മതസൗഹാര്‍ദ്ദ സമ്മേളനം, പ്രവാസി സംഗമം, ദഫ് പ്രദര്‍ശനം, ബുര്‍ദ്ദ മജ്‌ലിസ് തുടങ്ങി നിരവധി പരിപാടികളും സംഘടിപ്പിക്കും.
ഫെബ്രുവരി രണ്ടിന് പതിനായിരങ്ങള്‍ക്ക് അന്നദാനം നല്‍കുന്നതോടെ ഉറൂസ് സമാപിക്കും. 1882ല്‍ കൊല്ലം കരുനാഗപ്പള്ളിയിലായിരുന്നു ഉപ്പാപ്പയുടെ ജനനം. ഖുര്‍ആന്‍ പഠനത്തിന് ശേഷം പല പള്ളിദര്‍സുകളിലും ഉപരിപഠനം നടത്തി. മംഗലാപുരം ബന്തറിലും കര്‍ണാടക, കാസര്‍കോട് എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിലും താമസിച്ചു. അവശരും ആതുരരുമായ നിരവധി ആളുകള്‍ക്ക് സ്‌നേഹവും സഹായവും പകര്‍ന്നു നല്‍കി. 1962 സെപ്തംബറില്‍ തങ്ങള്‍ ഉപ്പാപ്പ നെല്ലിക്കുന്നില്‍ നിവംഗതനായി.
മതസൗഹാര്‍ദ്ദത്തിന്റെ പേര് കേട്ട തങ്ങള്‍ ഉപ്പാപ്പ ഉറൂസില്‍ എത്തുന്നത് കൂടുതലും അന്യമതസ്ഥരാണ്. കടലില്‍ മല്‍സ്യം കുറഞ്ഞാല്‍ തങ്ങള്‍ ഉപ്പാപ്പയുടെ മഖാമില്‍ നേര്‍ച്ച നേരുന്ന പതിവ് മത്സു തൊഴിലാളികള്‍ ഇപ്പോഴും തുടരുന്നുണ്ട്. പത്രസമ്മേളനത്തില്‍ ഉറൂസ് കമ്മിറ്റി പ്രസിഡന്റ് എന്‍ കെ അബ്ദുല്‍ റഹ്്മാന്‍ ഹാജി. ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ബി.എം കുഞ്ഞാമു ഹാജി. ട്രഷറര്‍ ടി.എ മഹ്മൂദ് ഹാജി, ജനറല്‍ ക്യാപ്റ്റന്‍ കട്ടപ്പണി കുഞ്ഞാമു, വൈസ് പ്രസിഡന്റ് എന്‍.എം സുബൈര്‍, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ഷാഫി തെരുവത്ത്, ലത്തീഫ് കെല്‍, കെ.ഇ നവാസ് പങ്കെടുത്തു.
Post a Comment
0 Comments