കാസര്‍കോട് (www.evisionnews.co): ബാബ്‌റി മസ്ജിദ് തര്‍ക്ക കേസില്‍ സുപ്രീം കോടതി വിധി പറയുന്ന സാഹചര്യത്തില്‍ ജില്ലയിലെ അഞ്ചു പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞയില്‍ നിന്നും ഇന്നു മുതല്‍ നടക്കുന്ന നബിദിന ആഘോഷ പരിപാടികളെ ഒഴിവാക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം ലോകമാകെ ആഘോഷിക്കുന്ന ഇന്ന് മുതല്‍ പള്ളികളും മദ്രസകളും കേന്ദീകരിച്ച് വിവിധ പരിപാടികള്‍ നടക്കുകയാണ്. ഇതോടനുബന്ധിച്ച് പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനയും
മദ്രസ്സാ കുട്ടികളുടെ കലാപരിപാടികളും ഘോഷയാത്രയും നടക്കും. നിരോധനാജ്ഞ മൂലം പരിപാടികള്‍ തടസപ്പെടാതിരിക്കാന്‍ വേണ്ടി നിരോധനാജ്ഞയില്‍ നിന്നും നബിദിന ആഘോഷ പരിപാടികളെ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.
Post a Comment
0 Comments