കാസര്‍കോട് (www.evisionnews.co): സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കുള്ള മസ്റ്ററിംഗിനുള്ള അവസാന തിയതി ഡിസംബര്‍ 15വരെയാണെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ജില്ലയില്‍ മസ്റ്ററ്റിംഗ് നടത്താന്‍ ആയിരങ്ങള്‍ ഇനിയും ബാക്കി. ആഴ്ചയില്‍ മൂന്നു ദിവസങ്ങളേില്‍ മാത്രമാണ് ഇതിന് കഴിയുന്നത്. സര്‍വര്‍ പ്രശ്‌നവും മറ്റ് സാങ്കേതിക തകരാര്‍ മൂലവും വളരെ കുറച്ച് പേര്‍ക്കേ അക്ഷയ കേന്ദ്രങ്ങള്‍ വഴി മസ്റ്ററിംഗ് നടത്താന്‍ കഴിയുന്നുള്ളു.
സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ലഭിക്കുന്നവരെല്ലാം ജീവിച്ചിരിപ്പുണ്ടെന്ന് സാക്ഷ്യപ്പെടുത്തണമെന്ന സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേഷം പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ദുരിതമാകുന്നു. പെന്‍ഷന്‍ തുടര്‍ന്ന് ലഭിക്കണമെങ്കില്‍ അക്ഷയ സെന്ററില്‍ പോയി പെന്‍ഷന്‍ വാങ്ങുന്നവര്‍ നേരിട്ട് ബയോമെട്രിക്ക് മസ്റ്ററിംഗ് നടത്തണം. ആധാര്‍ കാര്‍ഡ്, പെന്‍ഷന്‍ ഐഡി എന്നിവയുമായിട്ടാണ് അക്ഷയ സെന്ററില്‍ പോകേണ്ടത്. വിരലടയാളം വഴിയോ കണ്ണ് ഉപയോഗിച്ചോ മസ്റ്ററിംഗ് ചെയ്യാവുന്നതാണ്. എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് കണ്ണ് ഉപയോഗിച്ചിള്ള മസ്റ്ററിംഗാണ്. കണ്ണിന് തകരാറ് ഉള്ള ഗുണഭോക്താക്കള്‍ക്ക് മസ്റ്ററിംഗ് നടത്താന്‍ സാധിക്കുന്നില്ല. ഇവര്‍ മണിക്കൂറോളം അക്ഷയ സെന്ററില്‍ പോയി മടങ്ങുകയാണ്.ഇവര്‍ക്ക് ഫിംഗര്‍ മസ്റ്ററിംഗ് നടത്തേണ്ടി വരുന്നു. സൈറ്റിന്റെയും സര്‍വറിന്റെയും പ്രശ്‌നവും മസ്റ്ററിംഗിന് തടസമാകുന്നു.
18നാണ് പഞ്ചായത്തുകളിലെ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് ആരംഭിച്ചത്. സമസ്ഥാനത്ത് തന്നെ വളരെ കുറച്ച് പേര്‍ക്കേ ഇതുവരെ മസ്റ്ററിംഗ് നടത്താന്‍ സാധിച്ചിട്ടുള്ളൂ. അക്ഷയ സെന്ററുകള്‍ക്ക് മുമ്പില്‍ ഇതിനായി മണിക്കൂറോളം കാത്തിരിക്കേണ്ടിവരുന്നു. വിധവ, വാര്‍ദ്ധക്യ, വികലാംഗ, കര്‍ഷക പെന്‍ഷന്‍ വാങ്ങുന്നവരാണ് മസ്റ്ററിംഗ് നടത്തേണ്ടത്. പെന്‍ഷന്‍ മുടങ്ങുമെന്ന ആശങ്കയില്‍ മസ്റ്ററിംഗിനായി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ നെട്ടോട്ടമോടുകയാണ്. കുന്നില്‍ സി.എച്ച് മുഹമ്മദ് കോയ സ്മാരക വായനശാലയില്‍ നടത്തിയ മാസ്റ്ററിംഗ് ഹെല്‍പ്പ് ഡെസ്‌ക്ക് ജനങ്ങള്‍ക്ക് അനുഗ്രഹമായി. ചൗക്കി അക്ഷയ സെന്ററിന്റെ സഹായത്തോടെയായിരുന്നു ഹെല്‍പ്പ് ഡെസ്‌ക്ക് നടത്തിയത്, രാവിലെ സൈറ്റിന് തകരാര്‍ സംഭവിക്കുന്നതിനാല്‍ രാത്രിയാണ് ക്യാമ്പ് നടത്തിയത്. രാത്രി പതിനൊന്നര മണി വരെ നീണ്ട ഹെല്‍പ് ഡെസ്‌ക്കില്‍ നൂറോളം പേര്‍ മസ്റ്ററിംഗ് നടത്തി. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെര്‍സണ്‍ ഫൗസിയ മുഹമ്മദ്, പഞ്ചായത്ത് ലീഗ് സെക്രട്ടറി സിദ്ധീക്ക് ബേക്കല്‍, വായനശാല പ്രസിഡന്റ് മാഹിന്‍ കുന്നില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Post a Comment
0 Comments