Type Here to Get Search Results !

Bottom Ad

യൂത്ത് ലീഗ് ഉദുമ മണ്ഡലം സമ്മേളനം: വൈറ്റ് ഗാര്‍ഡ് മീറ്റ് സംഘടിപ്പിക്കും

ഉദുമ (www.evisionnews.co): നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക എന്ന പ്രമേയവുമായി ഡിസംബര്‍ 10, 11ന് പള്ളിക്കരയില്‍ നടക്കുന്ന യൂത്ത് ലീഗ് ഉദുമ മണ്ഡലം സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം പഞ്ചായത്ത് തലങ്ങളില്‍ വൈറ്റ് ഗാര്‍ഡ് മീറ്റ് നടത്താന്‍ മണ്ഡലം വൈറ്റ് ഗാര്‍ഡ് സംഗമം തീരുമാനിച്ചു. പ്രസിഡന്റ് പി.എച്ച് ഹാരിസ് തൊട്ടി അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ തെക്കില്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ടി.ഡി ഹസന്‍ ബസരി, സെക്രട്ടറി അസ്്‌ലം കീഴൂര്‍, നശാത്ത്് പരവനടുക്കം, മണ്ഡലം ക്യാപ്റ്റന്‍ ആഷിഖ് റഹ്്മാന്‍ മഠത്തില്‍, പഞ്ചായത്ത് ക്യാപ്റ്റന്മാരായ, അഷ്‌റഫ് സി.കെ, സിറാജ് മഠത്തില്‍, ടിപ്പു ഹസന്‍ കീഴൂര്‍, എം.എ അഷ്‌റഫ്, നിഹാല്‍ ഉദുമ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad