കേരളം (www.evisionnews.co): പാര്‍ട്ടിയില്‍ മാവോയിസ്റ്റുകള്‍ നുഴഞ്ഞുകയറുന്നതു സൂക്ഷിക്കണമെന്നു പ്രവര്‍ത്തകരോട് സി.പി.എം. കോഴിക്കോട് ജില്ലയില്‍ ലോക്കല്‍ തലങ്ങളിലായി വിളിച്ചുചേര്‍ത്ത യോഗങ്ങളിലായിരുന്നു നിര്‍ദേശം. പാര്‍ട്ടി പ്രവര്‍ത്തകരും വിദ്യാര്‍ഥികളുമായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവം ഏറെ ചര്‍ച്ചയായ സാഹചര്യത്തിലാണ് സി.പി.എം നീക്കം.
ഇന്നലെ ഇരുവരെയും പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നു പുറത്താക്കിയിരുന്നു. അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധങ്ങളുണ്ടെന്നു പറയുന്ന പാര്‍ട്ടിയുടെ റിപ്പോര്‍ട്ടും ലോക്കല്‍ തലങ്ങളില്‍ നടക്കുന്ന യോഗങ്ങളില്‍ അവതരിപ്പിക്കുന്നുണ്ട്. അലന്റെയും താഹയുടെയും കേസിന്റെ പശ്ചാത്തലത്തിലാണ് എല്ലാ ലോക്കല്‍ കമ്മിറ്റികളിലും അടിയന്തര പ്രവര്‍ത്തക യോഗങ്ങള്‍ ചേരുന്നത്.
Post a Comment
0 Comments