Type Here to Get Search Results !

Bottom Ad

മുസ്ലിം ലീഗിന്റെ രാഷ്ട്രീയ സമ്പന്നതയില്‍ ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് പ്രതീക്ഷ: സി.കെ സുബൈര്‍


മനാമ (www.evisionnews.co): കേരള മുസ്ലിംകളുടെ രാഷ്ട്രീയ സമ്പന്നത ഏറെ പ്രതീക്ഷകളോടെയൊണ് കേരളത്തിന് പുറത്തുള്ള മുസ്ലിം സമൂഹം നോക്കി കാണുന്നതെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ പറഞ്ഞു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ വേണ്ടിയുള്ള നിരന്തര യാത്രാനുഭവങ്ങളുടെ വെളിച്ചത്തിലാണ് തനിക്കിത് ബോധ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ബഹ്റൈനിലെത്തിയ സി.കെ സുബൈര്‍ മനാമയില്‍ ജില്ലാ ഏരിയ ഭാരവാഹികളെ പങ്കെടുപ്പിച്ച് കെ.എം.സി.സി സ്റ്റേറ്റ് കമ്മിറ്റി ഒരുക്കിയ 'ഗമനം' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേരളത്തിലെ മുസ്ലികളുമായി താരതമ്യം ചെയ്യുമ്പോള്‍ സാമ്പത്തികമായി ഉയര്‍ന്നു നില്‍ക്കുന്ന ധാരാളം വന്‍ വ്യവസായികളും പണക്കാരും അഹമ്മദാബാദ് ഉള്‍പ്പെടെ മറ്റു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും നിരവധിയുണ്ട്. നൂറ്റാണ്ടുകള്‍ ഇന്ത്യയില്‍ അധികാരത്തിലിരുന്ന മുഗള്‍ ചക്രവര്‍ത്തി മാരുടെയും മുസ്ലിം ഭരണാധികാരി കളുടെയും ബാക്കി പത്രമായി വലിയ പള്ളികളും കെട്ടിട സമുച്ചയങ്ങളും അവിടങ്ങളില്‍ കാണാന്‍ കഴിയും. എന്നാല്‍ ജീവിത നിലവാരത്തില്‍ സച്ചാര്‍ റിപ്പോര്‍ട്ട് സൂചിപ്പിച്ചത് പോലെ ദളിതരുടെയും ആദിവാസികളുടെയും അവസ്ഥക്ക് സമാനമായോ ചിലയിടങ്ങളില്‍ അതിനും താഴെയോ ആണ്. ഇലക്ട്രിക്ക് പോസ്റ്റുകള്‍ അവസാനിക്കുന്നിടത്തു നിന്നും, താറിട്ട റോഡുകള്‍ അവസാനിക്കുന്നിടത്തു നിന്നും ജീവിതം ആരംഭിച്ചു ക്കുന്ന ഒരു സമൂഹമായി അവിടങ്ങളിലെ മുസ്ലിംകള്‍ മാറിപ്പോയത് എങ്ങിനെയെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ബാധ്യത എല്ലാവര്‍ക്കുമുണ്ട്. ഈ ഉത്തരം തേടിയുള്ള ഉത്തരേന്ത്യന്‍ യാത്രകളില്‍ നിന്നാണ് രാഷ്ട്രീയമായ അസ്തിത്വ ത്തിന്റെ അഭാവം തിരിച്ചറിയപ്പെടുണ് അത്- സുബൈര്‍ വിശദീകരിച്ചു

ആള്‍കൂട്ട കൊലപാതകങ്ങളില്‍ വിറങ്ങലിച്ചു പോവുന്ന ഒരു സമുദായത്തെ ചേര്‍ത്തു പിടിക്കാനുള്ള വലിയ ഉത്തരവാദിത്തം നമ്മള്‍ ഏറ്റെടുക്കണം. ഇത്തരം ക്രൂര കൃത്യങ്ങള്‍ക് നേതൃത്വം കൊടുക്കുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വന്നു ശിക്ഷ വാങ്ങിച്ചു കൊടുക്കുമ്പോള്‍ മാത്രമേ ഇരകള്‍ക്ക് നീതി ലഭ്യമാവൂ. ഫാഷിസ്റ്റ് കാലത്തെ ഇന്ത്യയില്‍ ഇതത്ര എളുപ്പമല്ല. നിയമ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കാനും അധികാരത്തിന്റെ സര്‍വ ഗര്‍വ്വും ഉപയോഗിക്കുന്നവര്‍ക്ക് മുമ്പില്‍ വോട്ടിന്റ മഹാ സാധ്യതകളെ കുറിച്ച് നിരന്തരം ബോധ്യപ്പെടുത്തുന്ന പ്രവര്‍ത്ഥനങ്ങളിലാണ് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും സുബൈര്‍ പറഞ്ഞു.

കേരളത്തില്‍ നിന്ന് തങ്ങളെ കാണാനും സംസാരിക്കാനും എത്തുന്നവരെ വളരെ പ്രതീക്ഷയോടെയാണ് ഉത്തരേന്ത്യന്‍ മുസ്ലിംകള്‍ നോക്കിക്കാണുന്നത്. തങ്ങളുടെ അവസ്ഥയെയും മാറ്റിപണിയണമെന്നും അന്തസ്സാര്‍ന്ന ജീവിത ചുറ്റുപാടിലേക്കു തങ്ങള്‍ക്കും എത്തിച്ചേരണമെന്നും അവര്‍ ആഗ്രഹിക്കുന്നു. ഈ വഴിയില്‍ കേരള മുസ്ലിംകളുടെ രാഷ്ട്രീയ സമ്പന്നത തങ്ങള്‍ക്ക് വെളിച്ചമാവുമെന്നും അവര്‍ വിശ്വസിക്കുന്നു. അത്‌കൊണ്ട് തന്നെ ഇവ്വിഷയകമായി യൂത്ത് ലീഗിന് ഒരുപാട് സഞ്ചരിക്കേണ്ടതുണ്ടെന്നും കൂടെയുണ്ടാവണമെന്നും സുബൈര്‍ അഭ്യര്‍ത്ഥിച്ചു.

കെഎംസിസി പ്രസിഡന്റ് എസ്.വി ജലീലിന്റെ അധ്യക്ഷതയില്‍ നടന്ന ഗമനം പ്രോഗ്രാം കൊയിലാണ്ടി മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി അലി കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു. സി.കെ അബ്ദുറഹ്മാന്‍, കുട്ടൂസ മുണ്ടേരി, ഷംസുദ്ദീന്‍ വെള്ളികുളങ്ങര, കെ.കെ.സി മുനീര്‍, വി.വി.എ റഷീദ് സംസാരിച്ചു. അസൈനാര്‍ കളത്തിങ്കല്‍ സ്വാഗതവും കെ.പി. മുസ്തഫ നന്ദിയും പറഞ്ഞു. കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ ടി.പി മുഹമ്മദലി, പി.വി സിദ്ദീഖ്, ഗഫൂര്‍ കൈപമംഗലം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad