ഉപ്പള (www.evisionnews.co): എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം മഞ്ചേശ്വത്തെത്തിയ എം.സി ഖമറുദ്ദീന് ഉപ്പള റെയില്‍വേ സ്റ്റേഷനില്‍ ഉജ്വല വരവേല്‍പ്പ്. ശനിയാഴ്ച രാവിലെ മലബാര്‍ എക്സ്പ്രസില്‍ ഉപ്പള റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറങ്ങിയ എം.എല്‍.എയെ യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും മുദ്രാവക്യം വിളിച്ചും ഷാളണിയിച്ചും സ്വീകരിച്ചു.
തുടര്‍ന്ന് പ്രകടനമായി ഉപ്പള ബസ് സ്റ്റാന്റിന് സമീപത്തെ മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് ഓഫീസിലേക്ക് ആനയിച്ചു. മുസ്്ലിം ലീഗ് ജില്ലാ സെക്രട്ടറിമാരായ അസീസ് മരിക്കെ, വിപി അബ്ദുല്‍ ഖാദര്‍, മഞ്ചേശ്വരം മണ്ഡലം ലീഗ് പ്രസിഡന്റ് ടിഎ മൂസ, ജനറല്‍ സെക്രട്ടറി എം. അബ്ബാസ്, മണ്ഡലം യു.ഡി.എഫ് കണ്‍വീനര്‍ മഞ്ജുനാഥ ആള്‍വ, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എകെഎം അഷ്റഫ് തുടങ്ങിയവര്‍ എംഎല്‍എയെ സ്വീകരിക്കാനെത്തിയിരുന്നു.
Post a Comment
0 Comments