Type Here to Get Search Results !

Bottom Ad

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം: ശിവസേന എന്‍.ഡി.എ വിടുന്നു


ദേശീയം (www.evisionnews.co): മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ശിവസേനയെ ഗവര്‍ണര്‍ ക്ഷണിച്ചതോടെ സര്‍ക്കാര്‍ രൂപികരണ ചര്‍ച്ചകള്‍ സജീവമാക്കി പാര്‍ട്ടികള്‍. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ഇന്ന് അധ്യക്ഷ സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തും. ബിജെപിയുമായുള്ള സഖ്യം അവസാനിച്ചതോടെ ശിവസേന എന്‍ഡിഎ വിടും. ഒപ്പം ശിവസേന നേതാവ് അരവിന്ദ് സാവന്ത് രാജി പ്രഖ്യാപിച്ചു.

ബി.ജെ.പി സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കില്ലെന്ന് ഗവര്‍ണര്‍ക്ക് മുമ്പില്‍ വ്യക്തമാക്കിയതോടെ ശിവസേനക്ക് വലിയ വെല്ലുവിളിയാണ് കാത്തിരിക്കുന്നത്. കോണ്‍ഗ്രസിനെയം എന്‍സിപിയേയും ഉള്‍ക്കൊണ്ട് വേണം സര്‍ക്കാര്‍ രൂപികരിക്കാന്‍. ശിവസേനക്ക് 56ഉം എന്‍സിപിക്കും കോണ്‍ഗ്രസിനും 54, 44 എംഎല്‍എമാര്‍ വീതവുമാണ് സംസ്ഥാനത്തുള്ളത്. 145ആണ് ഭൂരിപക്ഷത്തിനായി വേണ്ട മാന്ത്രിക സംഖ്യം. അതേസമയം മുഖ്യമന്ത്രി ശിവസേനേയില്‍ നിന്ന് തന്നെയാകുമെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത് വ്യക്തമാക്കി

ഇന്ന് രാത്രി ഏഴരയോടെ ഭൂരിപക്ഷം വ്യക്തമാക്കണമെന്നാണ് ഗവര്‍ണറുടെ നിര്‍ദേശം. എന്‍ഡിഎ വിട്ട് വരാന്‍ ശിവസേന തയ്യാറാവുകയാണെങ്കില്‍ സഖ്യം ആലോചിക്കാമെന്ന് എന്‍സിപി വ്യക്തമാക്കിയുട്ടുണ്ട്. ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കാനുള്‌ല ശ്രമം ഉപേക്ഷിച്ചതോടെ എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെയുമായി ഫോണിലൂടെ ചര്‍ച്ച നടത്തിയിരുന്നു. അതേസമയം വൈകാതെ തന്നെ എന്‍ഡിഎയില്‍ നിന്ന് ശിവസേന പുറത്ത് വരും. ഒപ്പം കേന്ദ്രമന്ത്രി അരവിന്ദ് സാവന്തിന സ്ഥാനവും രാജി വെക്കേണ്ടിവരും. ലോക്‌സഭയില്‍ 23 എംപിമാരാണ് ശിവസേനക്കുള്ളത്. ഇന്ന് ഖാര്‍ഖെ അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ മഹാരാഷ്ട്രിയ സര്‍ക്കാര്‍ രൂപികരണത്തില്‍ സോണിയഗാന്ധിയുമായി ചര്‍ച്ച നടത്തും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad