കോഴിക്കോട് (www.evisionnews.co) മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഇടപെടില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ്. യു.എ.പി.എ സമിതി പരിശോധിച്ച് തീരുമാനമെടുക്കട്ടെയെന്ന് നിലപാടെടുത്തു.
അറസ്റ്റിലായ അലന്‍ ശുഹൈബിനും താഹ ഫസലിനും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി സംസ്ഥാന സമിതിയെ അറിയിച്ചു. നടപടിയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പറഞ്ഞു. നടപടിയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകില്ലെന്നും സംസ്ഥാന സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ഥിതി ഗുരുതരമെന്നും ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
രണ്ട് പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതിനെ തുടര്‍ന്ന് സിപിഎമ്മില്‍ ഭിന്നത രൂക്ഷമായിരുന്നു. യു.എ.പി.എ ചുമത്തിയതിനെതിരെ ജനറല്‍ സെക്രട്ടറിയടക്കം മൂന്ന് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ പരസ്യ നിലപാടെടുത്തിട്ടും പാര്‍ട്ടിയുടെ സര്‍ക്കാര്‍ നിലപാട് മാറ്റാത്ത അസാധാരണ സാഹചര്യമാണുള്ളത്.
Post a Comment
0 Comments