Type Here to Get Search Results !

Bottom Ad

മഅ്ദനിയും മനുഷ്യനാണ്: അദ്ദേഹത്തിന് മാനുഷിക മൂല്യമുള്ള പരിഗണന കിട്ടണം: എ.ജി.സി ബഷീര്‍


കാസര്‍കോട് (www.evisionnews.co): മഅ്ദനിയും മനുഷ്യനാണെന്നും അദ്ദേഹത്തിന് കിട്ടാനുള്ള മുഴുവന്‍ മാനുഷിക പരിഗണനകളും ലഭ്യമാക്കുന്നതിന് വേണ്ടി എല്ലാ സര്‍ക്കാറുകളും തയാറാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ പറഞ്ഞു. പി.ഡി.പി കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 'വിചാരണ പൂര്‍ത്തിയാക്കൂ.... അനീതിയുടെ വിലങ്ങഴിക്കൂ...' മഅ്ദനിയുടെ നീതി നിഷേധത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ പുതിയ ബസ് സ്റ്റാന്റിലെ ഒപ്പുമരച്ചുവട്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഏതാണ്ട് ഇരുപത് വര്‍ഷത്തോളം യാതൊരു തെളിവുമില്ലാതെ ജയിലിനു തുല്യമായ തടങ്കലില്‍ കഴിയുന്ന അദ്ദേഹത്തിന് വേണ്ട ചികിത്സയടക്കമുള്ള കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്നിട്ടിറങ്ങണമെന്നും, ഒരു മനുഷ്യന്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അവരെ ശിക്ഷിക്കാനുള്ള അധികാരം ഏതു കോടതിക്കുമുണ്ട്. പക്ഷെ, ശിക്ഷ ഏറ്റെടുക്കേണ്ടവര്‍ അസ്ഥികൂടം പോലെ ആകുമ്പോള്‍ എങ്ങനെയാണ് ശിക്ഷിക്കപ്പെടുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യൂനുസ് തളങ്കര അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് പ്രസംഗിച്ചവര്‍ മഅ്ദനിയുടെ ഇന്നത്തെ അവസ്ഥയെ കുറിച്ചും ജുഡീഷ്യറിയില്‍ മഅ്ദനി നേരിടുന്ന മനുഷ്യാവകാശ ലംഘനത്തെക്കുറിച്ചും സംസാരിച്ചു. ഹനീഫ പാണലം (സി.പി.ഐ.എം), എം.എ.ലത്തീഫ് (ഐ.എന്‍.എല്‍), അഷ്‌റഫ് എടനീര്‍ (യൂത്ത് ലീഗ്), കരിവെള്ളൂര്‍ വിജയന്‍ (ആര്‍.എസ്.പി), അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ (വെല്‍ഫെയര്‍ പാര്‍ട്ടി), അഷ്‌റഫ് ബായാര്‍ (ഇന്ത്യന്‍ ജമാഅത്ത് ഇസ്ലാമി), റസാഖ് സഖാഫി (എസ്.എസ്.എഫ്), സുഹൈര്‍ അസ്ഹരി പള്ളംകോട് (എസ്.കെ.എസ്.എസ്.എഫ്), കെ.ബി.മുഹമ്മദ് കുഞ്ഞി (മനുഷ്യാവകാശ പ്രവര്‍ത്തകന്‍), അബ്ദുല്‍സലാം (എസ്.ഡി.പി.ഐ), അജിത്കുമര്‍ അസാദ് (സമുഹ്യ പ്രവര്‍ത്തകന്‍) അബൂബക്കര്‍ ഉദുമ (മദ്യവിരുദ്ധ സമിതി), ഉബൈദ് കടവത്ത് (ഹ്യൂമണ്‍ റൈറ്റ്‌സ്), പി.ഡി.പി നേതാക്കളായ എസ്.എം. ബഷീര്‍ കുഞ്ചത്തൂര്‍, ഗോപി കുതിരക്കല്‍, റഷീദ് മുട്ടുന്തല, ഹുസൈനാര്‍ ബെണ്ടിച്ചാല്‍, അബ്ദുല്ലക്കുഞ്ഞി ബദിയടുക്ക, ഷാഫി കളനാട്, അഷ്‌റഫ് ബോവിക്കാനം, ഇബ്രാഹിം കോളിയടുക്കം, ഫാറൂഖ് തങ്ങള്‍, മുഹമ്മദ് സഖാഫ് തങ്ങള്‍, എം.ടി.ആര്‍ ഹാജി, എം.എ. കളത്തൂര്‍ സംസാരിച്ചു. ആബിദ് മഞ്ഞംപാറ സ്വാഗതവും കുഞ്ഞിക്കോയ തങ്ങള്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad