കാസര്‍കോട് (www.evisionnews.co): വിദ്യാനഗര്‍ സര്‍ക്കാര്‍ അന്ധവിദ്യാലയത്തില്‍ ശിശുദിനമാഘോഷിച്ച് അല്‍ റാസി വിദ്യാര്‍ത്ഥികള്‍. രാവിലെ പത്തു മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയായിരുന്നു കലാപരിപാടികള്‍. മുഹമ്മദ് സാലി കേക്ക് മുറിച്ച് പരിപാടിക്ക് തുടക്കംകുറച്ചു. ലളിതഗാനം സംസ്ഥാന സ്‌പെഷ്യല്‍ കലോത്സവത്തില്‍ രണ്ടാം സ്ഥാനം എ ഗ്രേഡ് നേടിയ യഥുന മനോജ്, മാപ്പിളപ്പാട്ട് മൂന്നാം സ്ഥാനം എ ഗ്രേഡ് ജിഷ മോള്‍, മിമിക്രിയില്‍ എ ഗ്രേഡ് എന്നിവരെ കോളേജ് യൂണിയന്‍ പ്രത്യേക ഉപഹാരം നല്‍കി ആദരിച്ചു. ഹെഡ് മാസ്റ്റര്‍ അബ്ദുല്ല കെ കുട്ടികള്‍ക്ക് ക്ലാസെടുത്തു. ഉമേശന്‍ മാസ്റ്റര്‍, ആന്റണി മാസ്റ്റര്‍, അബൂബക്കര്‍ മാസ്റ്റര്‍, പ്രമോദ് സംസാരിച്ചു. പരിപാടിക്ക് അല്‍റാസി സ്റ്റാഫ് സെക്രട്ടറി തസീല മേനങ്കോട് നേതൃത്വം നല്‍കി.
Post a Comment
0 Comments