കേരളം (www.evisionnews.co): മണ്ഡല, മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്നു തുറക്കും. സന്നിധാനം, മാളികപ്പുറം നിയുക്ത മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകളും ഇന്നു നടക്കും. ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് ശബരിമലയില്‍ ഒരുക്കിയിട്ടുള്ളത്. നിയുക്ത മേല്‍ശാന്തിമാരാകും നട തുറക്കുക. 2800 പൊലീസുകാരെയാണ് സുരക്ഷയുടെ ഭാഗമായി ശബരിമലയില്‍ വിന്യസിച്ചിരിക്കുന്നത്.
മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ സന്നിധാനത്ത് അവലോകന യോഗവും ചേരും. യുവതീ പ്രവേശന വിധിക്ക് സ്റ്റേയില്ലെങ്കിലും ശബരിമലയിലേക്ക് യുവതികളെത്തിയാല്‍ കോടതിവിധിയിലെ സങ്കീര്‍ണത ചൂണ്ടിക്കാട്ടി തടയാന്‍ സാധ്യതയുണ്ട്. തല്‍ക്കാലം യുവതികളെ പ്രവേശിപ്പിക്കേണ്ടെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിലപാട്.
Post a Comment
0 Comments