കാസര്‍കോട് (www.evisionnews.co): ജില്ലയിലെ അഞ്ചു പോലീസ് സ്റ്റേഷന്‍ പരിധികളില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ പിന്‍വലിച്ചതായി ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ഞായറാഴ്ച വൈകിട്ട് ചേര്‍ന്ന ജില്ലാ സുരക്ഷാ സമിതി യോഗത്തില്‍ സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷം മറ്റ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ഹോസ്ദുര്‍ഗ്, ചന്ദേര പോലീസ് സ്റ്റേഷന്‍ പരിധികളില്‍ സി.ആര്‍.പി.സി 144പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞ ഞായറാഴ്ച രാത്രി 12മണിയോടെ പിന്‍വലിച്ചതെന്ന് കലക്ടര്‍ അറിയിച്ചു.
Post a Comment
0 Comments