കാസര്‍കോട് (www.evisionnews.co): കീച്ചെയ്‌നുകളില്‍ ഒളിപ്പിച്ച സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍. ദുബൈയില്‍ നിന്നെത്തിയ കാസര്‍കോട് കുഡ്‌ലു സ്വദേശിയെയാണ് കീച്ചെയ്‌നുകളില്‍ ഘടിപ്പിച്ച സ്വര്‍ണവുമായി പിടികൂടിയത്.
ഇയാളില്‍ നിന്ന് 512.360ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. കുടയുടെ ഭാഗങ്ങളുടെ രൂപത്തിലാക്കിയും കീച്ചെയ്‌നുകളില്‍ ഘടിപ്പിച്ചുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇതിനിടെ സിഗരറ്റ് പായ്ക്കറ്റിനകത്താക്കി ഒളിപ്പിച്ച് ബസില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി യുവാവിനെയും റവന്യൂ ഇന്റലിജന്‍സ് വിഭാഗം പിടികൂടി. ഭട്കലിലെ സിബിഗത്തുള്ള കൊളയെ (31)ആണ് മംഗളൂരു ബിജയി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റില്‍ റവന്യൂ ഇന്റലിജന്‍സ് വിഭാഗത്തിന്റെ (ഡി.ആര്‍.ഐ) പിടിയിലായത്. ബംഗളൂരുവില്‍ നിന്നു മണിപ്പാലിലേക്ക് ബസില്‍ പോവുകയായിരുന്നു ഇയാള്‍.
Post a Comment
0 Comments