കാസര്‍കോട് (www.evisionnews.co): പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നാടെങ്ങും പ്രവാചക കീര്‍ത്തനങ്ങളോടെ ആഘോഷപരിപാടികള്‍ നടന്നു. വിവിധ മഹല്ലുജമാഅത്തുകളുടെ നേതൃത്വത്തില്‍ ദഫ് മുട്ടിന്റെയും പ്രവാചക സ്തുതി കീര്‍ത്തനങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രകളില്‍ മദ്രസാ വിദ്യാര്‍ത്ഥികളും വിവിധ ഇസ്ലാമിക സംഘടനകളുടെ പ്രവര്‍ത്തകരും പള്ളിക്കമ്മിറ്റി- മദ്രസാ കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും അണിനിരന്നു. വിവിധ പള്ളികളില്‍ മൗലീദ് പാരായണവും അന്നദാനവും നടന്നുവരികയാണ്.
Post a Comment
0 Comments