Type Here to Get Search Results !

Bottom Ad

യുവാക്കളില്‍ രാഷ്ട്രീയബോധം വളര്‍ത്തിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: മുനവ്വറലി ശിഹാബ് തങ്ങള്‍


ദുബൈ (www.evisionnews.co): ചിട്ടയായ പ്രവര്‍ത്തങ്ങളിലൂടെ മാതൃക കൂട്ടായിമയായി മാറിയ ദുബൈ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ വ്യത്യസ്തമായ തഫാന്‍ 2019 ലീഡര്‍ഷിപ്പ് ക്യാമ്പ് സമാപിച്ചു. മതേതരത്വത്തിനും ജനാധിപത്യത്തിനും ഏറെപ്രാധാന്യം നല്‍കുന്ന ഇന്ത്യാ രാജ്യത്തെ നിലവിലെ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ആശങ്കയുളവാക്കുന്നു. ബഹുസ്വര സമൂഹം ജീവിക്കുന്ന രാജ്യത്ത് മതേതരത്വവും ജനാധിപത്യവും നില്‍ നില്‍ക്കേണ്ടതുണ്ടെന്നും അതിനു രാഷ്ട്രീയപരമായ പ്രതിരോധമാണ് തീര്‍ക്കേണ്ടതുണ്ടെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രവര്‍ത്തകര്‍ക്ക് വേണ്ടി സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്യാമ്പ് 'തഫാന്‍ 2019' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ദുബൈ കെഎംസിസി ജില്ലാ പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ചന്ദ്രിക ഡയറക്ടര്‍ പിഎ ഇബ്രാഹിം ഹാജി, യുഎഇ കെഎംസിസി ഉപദേശക സമിതി ചെയര്‍മാന്‍ ഷംസുദീന്‍ ബിന്‍ മൊഹിയുദ്ദീന്‍, കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എകെഎം അഷ്റഫ്, പിബി ഷഫീഖ് പ്രസംഗിച്ചു. 

ദുബൈ കെഎംസിസി ജില്ലാ ട്രഷറര്‍ ഹനീഫ് ടിആര്‍ മേല്‍പറമ്പ് സംസ്ഥാന ഭാരവാഹികള്‍ക്കുള്ള അനുമോദനവും ഓര്‍ഗനസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ ക്യാമ്പ് വിശദീകരണവും നടത്തി. അബൂട്ടി മാസ്റ്റര്‍ ശിവപുരം ക്യാമ്പിന് നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന പൊതു സമ്മേളനത്തില്‍ കെഎം ഷാജി എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ദുബൈ കെഎംസിസി ഭാരവാഹികള്‍ക്ക് നല്‍കിയ സ്വീകരണം പരിപാടിയില്‍ ഇബ്രാഹിം എളേറ്റില്‍, ഹുസ്സൈനാര്‍ ഹാജി എടച്ചാക്കൈ, മുസ്തഫ വേങ്ങര, ഹംസ തൊട്ടി, ഹനീഫ ചെര്‍ക്കളം, എംഎ മുഹമ്മദ് കുഞ്ഞി, അഡ്വ. ഇബ്രാഹിം ഖലീല്‍ എന്നിവര്‍ പാണക്കാട് സയ്യദ് മുനവ്വറലി ശിഹാബ് തങ്ങള്‍ സംസ്ഥാന ഭാരവാഹികള്‍ക്ക് സ്‌നേഹോപഹാരം നല്‍കി. എഴുത്തുകാരനും സാഹിത്യനിരൂപകനുമായ ഗ്രന്ഥകാരനുമായ ഇബ്രാഹിം ചേര്‍ക്കളയെ ആദരിച്ചു. 

മഹ്്മൂദ് ഹാജി പൈവളിഗെ പ്രാര്‍ത്ഥന നടത്തി. ദുബൈ കെഎംസിസി മുന്‍ വൈസ് പ്രസിഡന്റ് ഹസൈനാര്‍ തോട്ടുംഭാഗം, ഷാര്‍ജ കെഎംസിസി ജില്ലാ പ്രസിഡന്റ് ജമാല്‍ ബൈത്താന്‍, എം.ഇ.എസ് മുഹമ്മദ്, ടി.കെ.സി അബ്ദുല്‍ കാദര്‍ ഹാജി, സ്പിക് അബ്ദുല്ല, ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി ഭാരവാഹികളായ റാഫി പള്ളിപ്പുറം, ഇ.ബി അഹമ്മദ് ചെടയ്കല്‍, യൂസഫ് മുക്കൂട്, സെക്രട്ടറിമാരായ ഹസൈനാര്‍ ബീജന്തടുക്ക, ഫൈസല്‍ മുഹ്‌സിന്‍, മണ്ഡലം ഭാരവാഹികളായ ഫൈസല്‍ പട്ടേല്‍, ഇസ്മായില്‍ നാലാംവാതുക്കല്‍, ഹനീഫ് ഭാവ, ഒടി മുനീര്‍ ഡോക്ടര്‍ ഇസ്മായില്‍, പി ഡി നൂറുദ്ദീന്‍, ഷബീര്‍ കീഴൂര്‍, ഷാജഹാന്‍ കാഞ്ഞങ്ങാട്, ഷബീര്‍ കൈതക്കാട്, ഇബ്രാഹിം ബേരികെ, സത്താര്‍ ആലമ്പാടി ശരീഫ് ചന്തേര, സിദ്ദീഖ് ചൗക്കി, ഷംസീര്‍ അടൂര്‍, റഷീദ് ആവിയില്‍, സലാം മാവിലാടം സംബന്ധിച്ചു. അബ്ദു റഹ്മാന്‍ ബീച്ചാരക്കടവ് ഖിറാഅത്തും ആദ്യ സെഷനില്‍ സലാം തട്ടാനിച്ചേരിയും രണ്ടാം സെഷനില്‍ അഷ്റഫ് പാവൂരും നന്ദിയും പറഞ്ഞു 




Tags

Post a Comment

0 Comments

Top Post Ad

Below Post Ad