കാസര്‍കോട് (www.evisionnews.co): 85 ലക്ഷം രൂപയുടെ സ്വര്‍ണവുമായി രണ്ട് കാസര്‍കോട് സ്വദേശികള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി ഹംസ ജാവേദ്, തളങ്കര 30-ാം മൈല്‍ സ്വദേശി ഇബ്രാഹിം ജാവീദ് മിയാദ് എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്.
അബൂദാബിയില്‍ നിന്നുള്ള ഇത്തിഹാദ് വിമാനത്തില്‍ എത്തിയ ഹംസ, ഇബ്രാഹിം എന്നിവരില്‍ നിന്നും മിശ്രിതരൂപത്തിലാക്കി ഒളിച്ചുകടത്താന്‍ ശ്രമിച്ച 3376ഗ്രാംസ്വര്‍ണം പിടിച്ചെടുത്തു. കാലില്‍ കെട്ടിവെച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇവയില്‍ നിന്ന് 2700 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. ഇതിന് 85 ലക്ഷം രൂപ വില വരുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Post a Comment
0 Comments