Type Here to Get Search Results !

Bottom Ad

കേരളം ഭരിക്കുന്നത് വേട്ടക്കാരോടൊപ്പം വേട്ടയാടുന്ന സര്‍ക്കാര്‍: രാജമോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട് (www.evisionnews.co): ഇരയോടൊപ്പം ഓടുകയും വേട്ടക്കാരോടൊപ്പം വേട്ടയാടുകയും ചെയ്യുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. വാളയാറിലെ കേസ് അന്വേഷണം അട്ടിമറിച്ച സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റ് പരിസരത്ത് നടന്ന പ്രതിഷേധ കൂട്ടായ്മ ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പിണറായി സര്‍ക്കാര്‍ പോക്‌സോ കോടതി ആരംഭിക്കുമെന്നാണ് പറയുന്നത്. പോക്‌സോ കോടതി എ.കെ.ജി സെന്ററിനടുത്ത് തന്നെ സ്ഥാപിക്കുന്നതാവും ഉചിതം. രാജ്യത്തെ ജനങ്ങളെ പട്ടിണിയിലാഴ്ത്തുന്ന നടപടികളുമായി മുന്നോട്ടുപോകുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ ജനരോക്ഷം ഉയരുകയാണ്. പ്രക്ഷോഭങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി. പ്രസിഡന്റ് ഹക്കിം കുന്നില്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.

കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന്‍, യു.ഡി.എഫ് കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍, കെ.വി ഗംഗാധരന്‍, മീനാക്ഷി ബാലകൃഷ്ണന്‍, കരിമ്പില്‍ കൃഷ്ണന്‍, അഡ്വ കെ.കെ രാജേന്ദ്രന്‍, പി.കെ ഫൈസല്‍, പി.ജി ദേവ്, കരുണ്‍ താപ്പ, എം. കുഞ്ഞമ്പു നമ്പ്യാര്‍, കെ.പി പ്രകാശന്‍, മാമുനി വിജയന്‍, കെ വി സുധാകരന്‍, കല്ലഗ ചന്ദ്രശേഖര റാവു, പി വി സുരേഷ്, എം അസ്സിനാര്‍, ഗീത കൃഷ്ണന്‍, സെബാസ്റ്റ്യന്‍ പതാലില്‍, ധന്യ സുരേഷ്, എം.സി പ്രഭാകരന്‍, സി.വി ജെയിംസ്, ടോമി പ്ലാച്ചേരി,എ. കൃഷ്ണഭട്ട്, പി.ജെ ലിസി, എസ്. സോമന്‍, എ.കെ നായര്‍, മഹേന്ദ്ര പ്രതാപ്, ഷാനവാസ് പാദൂര്‍, ഹര്‍ഷാദ് വോര്‍ക്കാടി, ആര്‍. ഗംഗാധരന്‍, വി. ഗോപി, പദ്മരാജന്‍ ഐങ്ങോത്ത്, കെ. ഖാലിദ്, കെ. വാരിജാക്ഷന്‍,

രാധാകൃഷ്ണന്‍ നായര്‍, ഡി.വി ബാലകൃഷ്ണന്‍, സി. രാജന്‍, സാമിക്കുട്ടി, എ.സി ജോസ്, സുഭാഷ് നാരായണന്‍, രാജീവന്‍ നമ്പ്യാര്‍, പുരുഷോത്തമന്‍ നായര്‍, ഹനീഫ് ചേരങ്കൈ, കൃഷ്ണന്‍ ചട്ടഞ്ചാല്‍, സാജിദ് മവ്വല്‍, ജോമോന്‍ ജോസ്,ബി. എ. ഇസ്മയില്‍, വട്ടയക്കാട് മഹമൂദ്, കമലാക്ഷ സുവര്‍ണ, ഉമേഷ് അണങ്കൂര്‍, ഖാന്‍ പൈക്ക,പി.കെ വിജയന്‍, വി.ആര്‍ വിദ്യാസാഗര്‍, ഹരീഷ് പി. നായര്‍ പ്രസംഗിച്ചു.







Post a Comment

0 Comments

Top Post Ad

Below Post Ad