മഞ്ചേശ്വരം (www.evisionnews.co): ടെമ്പോ നിയന്ത്രണംവിട്ട് കല്ലുകള്‍ ദേഹത്ത് വീണ്് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്വാറി തൊഴിലാളി മരിച്ചു. കൊട്‌ലമുഗറു, ഗുവദപ്പദുപ്പിലെ സുബാന്‍ (40)ആണ് മരിച്ചത്. ബണ്ട്വാള മുളൂരിലെ ക്വാറിയിലെ തൊഴിലാളിയായിരുന്നു. കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്.
കല്ലുകളുമായി ക്വാറിയില്‍ നിന്നു പോവുകയായിരുന്ന ടെമ്പോ നിയന്ത്രണം വിട്ട് സമീപത്ത് പണിയെടുക്കുകയായിരുന്ന സുബാന്റെ ദേഹത്തേക്ക് മറിയുകയായിരുന്നു. ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലം ജീവന്‍ രക്ഷിക്കാനായില്ല. പരേതരായ ഗലിസാദ്- ബീവിജാന്‍ ദമ്പതികളുടെ മകനാണ് സുബാന്‍. ഭാര്യ: ആഇശ. മക്കള്‍: മുഹമ്മദ് നിസാര്‍ ആതിക, ഫാത്വിമത്ത് സഫാന, ആയിഷ മിന്‍ഹ. മൃതദേഹം ഉര്‍ണിപള്ളിയില്‍ ഖബറടക്കി.
Post a Comment
0 Comments