കേരളം (www.evisionnews.co): കോഴിക്കോട് പന്തീരങ്കാവില്‍ യു.എ.പി.എ ചുമത്തി അറസ്റ്റിലായ അലന്റെയും താഹയുടെയും മാവോയിസ്റ്റ് ബന്ധം സ്ഥിരീകരിച്ച് സി.പി.എം ജനറല്‍ ബോഡി യോഗങ്ങള്‍. ലോക്കല്‍ കമ്മിറ്റി ജനറല്‍ ബോഡി യോഗങ്ങളില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം യു.എ.പി.എ ചുമത്തിയ നടപടി തെറ്റാണെന്ന സി.പി.എം നിലപാട് റിപ്പോര്‍ട്ടിങ്ങില്‍ ആവര്‍ത്തിച്ചു. അലനും താഹയും മാവോയിസ്റ്റ് അനുകൂല പരിപാടികളില്‍ പങ്കെടുത്തെന്നാണ് സി.പി.എം കണ്ടെത്തല്‍.
ഇവരുടെ മാവോയിസ്റ്റ് ആഭിമുഖ്യം തിരിച്ചറിയുന്നതില്‍ വീഴ്ച സംഭവിച്ചെന്നും സി.പി.എം വിലയിരുത്തി. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം സൗത്ത് ഏരിയ കമ്മിറ്റി ചുമതലപ്പെടുത്തിയ അന്വേഷണ കമ്മീഷന്‍ നടത്തുന്നുണ്ട്. അന്വേഷണ കമ്മീഷന്‍ ഈ മാസം 20നുള്ളിലെ റിപ്പോര്‍ട്ട് നല്‍കൂ.
Post a Comment
0 Comments