Type Here to Get Search Results !

Bottom Ad

മുസ്ലിം ലീഗ് ഫണ്ട് ശേഖരണം വിജയിപ്പിക്കണം: ടി.ഇ അബ്ദുള്ള


മാങ്ങാട് (www.evisionnews.co): കരുത്തുറ്റ മുന്നേറ്റം കരുതലോടെ എന്ന പ്രമേയവുമായി ഡിസംമ്പര്‍ ഒന്നു മുതല്‍ പതിനഞ്ച് വരെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ഫണ്ട് ശേഖരണം ജില്ലയില്‍ വന്‍ വിജയമാക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുള്ള അഭ്യര്‍ത്ഥിച്ചു. ഉദുമ നിയോജക മണ്ഡലം മുസ്ലിം ലീഗ് കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫണ്ട് ശേഖരണം മണ്ഡലത്തില്‍ ക്വാട്ട പൂര്‍ത്തീകരിച്ച് ചരിത്ര സംഭവമാക്കാന്‍ കണ്‍വെന്‍ഷന്‍ പരിപാടികള്‍ ആവിഷ്‌ക്കരിച്ചു.

പ്രസിഡണ്ട് കെ.ഇ.എ ബക്കര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.ബി ശാഫി സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍ പ്രവര്‍ത്തന ഫണ്ട് കൂപ്പണ്‍ കൈമാറി. ജില്ലാ ട്രഷര്‍ കല്ലട്ര മാഹിന്‍ ഹാജി, വൈസ് പ്രസിഡണ്ട് എം .എസ്.മുഹമ്മദ് കുഞ്ഞി, ജില്ലാ സെക്രട്ടറി മൂസ ബി.ചെര്‍ക്കള, തൊട്ടി സാലിഹാജി, സി.എല്‍.റഷീദ് ഹാജി, എം.എസ്.ഷുക്കൂര്‍, കല്ലട്ര അബ്ദുല്‍ ഖാദര്‍, ഖാലിദ് ബെള്ളിപ്പാടി, കെ.എ. മുഹമ്മദലി, ഷരീഫ് കൊടവഞ്ചി, എം.എ സിറാര്‍ ഹാജി, പി.എ.അബൂബക്കര്‍ ഹാജി, ഹനീഫ കുന്നില്‍, ഹാജി അബ്ദുല്ല ഹുസൈന്‍, ബഷീര്‍ പള്ളങ്കോട്, അബ്ദുല്ല കുഞ്ഞി കിഴൂര്‍, കെ.ബി.എം ഷരീഫ്, എസ്.എം മുഹമ്മദ് കുഞ്ഞി, മുസ്തഫ പാറപ്പള്ളി, ടി.പി. കുഞ്ഞബ്ദുല്ല, മന്‍സൂര്‍ മല്ലത്ത്, ഹാരിസ് തൊട്ടി, സഹീര്‍ ആസിഫ്, റൗഫ് ബാവിക്കര, അബ്ബാസ് കൊള്‍ച്ചപ്പ്, എ.പി. ഹസൈനാര്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad