മഞ്ചേശ്വരം (www.evisionnews.co): വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് വിതരണം ചെയ്യാന്‍ കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസില്‍ കൊണ്ടുവരികയായിരുന്ന 1.8കിലോ കഞ്ചാവുമായി കര്‍ണാടക സ്വദേശിയെ മഞ്ചേശ്വരം എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കര്‍ണാടക സ്വദേശി നിഷാന്‍ അലി(24)യെയാണ് അറസ്റ്റ് ചെയ്തത്. വാമഞ്ചൂര്‍ ചെക്പോസ്റ്റില്‍ എക്സൈസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് മംഗളൂരുവില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന ബസില്‍ കഞ്ചാവ് കണ്ടെത്തിയത്. കുമ്പള ഭാഗത്തെ സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാനാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതി മൊഴി നല്‍കിയതായി എക്സൈസ് സംഘം പറഞ്ഞു. ഇന്‍സ്പെക്ടര്‍ എം.ആര്‍ മനോജ്, പ്രിവന്റീവ് ഓഫീസര്‍മാരായ രാജീവന്‍, വിജോയ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ മോഹന്‍ കുമാര്‍, ജാസിമീന്‍ സേവ്യര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Post a Comment
0 Comments