(www.evisionnews.co) അയോധ്യാ കേസില്‍ നിര്‍ണായകമായ വിധി വന്നു. തര്‍ക്കഭൂമി ഹിന്ദുകള്‍ക്ക് നല്‍കണം. പകരം തര്‍ക്കഭൂമിക്ക് പുറത്ത് മുസ്ലിംകള്‍ക്ക് അഞ്ചു ഏക്കര്‍ ഭൂമി നല്‍കും. ഇത് കേന്ദ്ര സര്‍ക്കാര്‍ നല്‍കണം. മൂന്നുമാസത്തിനുള്ളില്‍ ഇതിനായി കേന്ദ്രം പദ്ധതി തയാറാക്കണമെന്നും കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്.
രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജഡ്ജിമാരായ എസ്.എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്.അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവന ആരംഭിച്ചത്. 2.77 ഏക്കര്‍ ഭൂമി മൂന്നായി വിഭജിക്കാന്‍ ആയിരുന്നു 2010ലെ അലഹബാദ് ഹൈക്കോടതി വിധി. ഇത് ചോദ്യം ചെയ്തുള്ള അപ്പീലുകളിലാണ് അഞ്ചംഗ ഭരണഘടന ബെഞ്ച് വിധി.
Post a Comment
0 Comments