കാസര്‍കോട് (www.evisionnews.co): പഴയ ബസ് സ്റ്റാന്റിലെ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലും മാര്‍ക്കറ്റ് റോഡിലെ സൂപ്പര്‍ മാര്‍ക്കറ്റിലും കവര്‍ച്ച. ബുധനാഴ്ച പുലര്‍ച്ചെ കവര്‍ച്ച നടന്നത്. രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലെ സിസിടിവിയില്‍ നിന്നും രണ്ടുപേര്‍ പൂട്ടുപൊളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതു കേന്ദ്രീകരിച്ച് പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. കവര്‍ച്ചക്ക് ഉപയോഗിച്ച പുത്തന്‍ ബോക്സ് അടക്കമുള്ള കട്ടറും കമ്പിപ്പാരയും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റില്‍ നിന്നും 40,000ത്തോളം രൂപ നഷ്ടപ്പെട്ടു.
Post a Comment
0 Comments