കേരളം (www.evisionnews.co) തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള സ്‌കൂളുകളിലേക്ക് അധ്യാപകരെ ക്ഷണിച്ചുള്ള വിജ്ഞാപനം വര്‍ഗീയവല്‍ക്കരിച്ച് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. 'അറബി പഠിച്ചാലെ അമ്പലത്തില്‍ ഇനി ജോലി കിട്ടൂ. സംസ്‌കൃതം പഠിക്കാന്‍ പാടില്ല' എന്നാണ് സെന്‍കുമാറിന്റെ ഫേസ് ബുക്ക് പോസ്റ്റ്.
ദേവസ്വം ബോര്‍ഡിന് കീഴിലുള്ള സ്‌കൂളുകളിലേക്ക് മലയാളം, കണക്ക്, സോഷ്യല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, മ്യൂസിക്, ഡ്രോയിംഗ്, തുടങ്ങി പല തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇതില്‍ അറബി അധ്യാപക തസ്തികയെ കുറിച്ചും പറയുന്നുണ്ട്. പാര്‍ടൈം (ലോവര്‍ ഗ്രേഡ്) അറബി എന്നതിനടിയില്‍ ചുവന്ന മഷി കൊണ്ട് മാര്‍ക്ക് ചെയ്താണ് സെന്‍കുമാറിന്റെ തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റ്.
സെന്‍കുമാറിന്റെ ഫേസ് ബുക്ക് പോസ്റ്റിന് താഴെ രൂക്ഷവിമര്‍ശനമുണ്ട്. 'അമ്പലത്തിലെ ജോലിക്കുള്ള അപേക്ഷയല്ല, സ്‌കൂളിലെ അധ്യാപകനുള്ള അപേക്ഷയാണ്. അത് കൃത്യമായി ആ വിജ്ഞാപനത്തിലുണ്ട്. സ്‌കൂളുകളില്‍ എല്ലാ ഭാഷയും പഠിപ്പിക്കും. അറബി പഠിപ്പിക്കാന്‍ അറബി യോഗ്യതയുള്ള അധ്യാപകര്‍ വേണം. സംസ്‌കൃതം പഠിക്കാന്‍ പാടില്ലെന്ന് അതില്‍ എവിടെയും ഇല്ല', 'അറബി ഒരു ഭാഷയാണ്, അത് പഠിപ്പിക്കാന്‍ അധ്യാപകരെ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനത്തെ സെന്‍കുമാര്‍ ബോധപൂര്‍വ്വം വര്‍ഗീയവല്‍ക്കരിക്കുകയാണ്' എന്നിങ്ങനെ രൂക്ഷവിമര്‍ശനമാണ് സെന്‍കുമാറിനെതിരെ ഉയരുന്നത്.
Post a Comment
0 Comments