കുമ്പള (www.evisionnews.co): കാസര്‍കോട് തലപ്പാടി ദേശീയപാത യാത്ര ദുസഹമായിട്ട് മാസങ്ങളായിട്ടും കൃത്യമായ അറ്റകുറ്റപ്പണി നടക്കാത്ത സാഹചര്യത്തില്‍ എന്‍.എച്ച് ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിനിറങ്ങുന്നു. ഉത്തരവാദപ്പെട്ട പൊതുമരാമത്ത് എഞ്ചിനീയറെ സസ്പെന്റ്് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് കുമ്പളയില്‍ ചേര്‍ന്ന എന്‍.എച്ച് ആക്ഷന്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ പത്തു വര്‍ഷമായി കാസര്‍കോട് തലപ്പാടി റോഡ് സ്ഥിരമായി തകര്‍ന്ന് കിടക്കുകയാണ്. പൊതുമരാമത്ത് ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് റോഡിന്റെ തകര്‍ച്ചക്ക് കാരണമെന്ന് പകല്‍ പോലെ വ്യക്തമാണ്. ഈസാഹചര്യത്തതില്‍ പൊതുമരാമത്ത് വകുപ്പ് ദേശീയപാതാ വിഭാഗം എഞ്ചിനീയര്‍മാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കേണ്ടതുണ്ട്. വരും ദിവസങ്ങളില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകാന്‍ യോഗം തീരുമാനിച്ചു.
സെല്‍ഫ് അറ്റ് എന്‍.എച്ച് പോത്തോള്‍സ് എന്ന സോഷ്യല്‍ മീഡിയ ക്യാമ്പയിന്റെ ഭാഗമായി കൊപ്ര ബസാര്‍ ദേശീയ പാതയില്‍ ഇന്ന് രാവിലെ 10 മണിക്ക് കൂട്ടമായി സെല്‍ഫി എടുത്ത് പരിപാടിക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് പരിപാടി മറ്റ് ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിപ്പിച്ച് സമരം വ്യാപകമാക്കും. അന്ന് തന്നെ പ്രത്യേകംനിവേദനം പൊതുമരാമത്ത് എഞ്ചിനിയര്‍ക്കുംകലക്ടര്‍ക്കും നല്‍കും.
നാളെ രാവിലെ 10 മണി മുതല്‍ 11 മണി വരെ എടുക്കുന്ന സെല്‍ഫിയില്‍ നിന്ന് കൗതുകകരമായ സെല്‍ഫിക്ക് പ്രത്യേകം സമ്മാനം നല്‍കും .നവംബര്‍ എട്ടിന് രാവിലെ 10 മണിക്ക് മൊഗ്രാല്‍ മുതല്‍ കുമ്പള വരെ ദേശീയ പാതക്ക് സമാന്തരമായി വാഹനങ്ങള്‍ നിരയായി പാര്‍ക്ക് ചെയ്ത് പ്രതിഷേധിക്കും. സമര പരിപാടികള്‍ അറിയിക്കുന്ന പോസ്റ്റര്‍ തയ്യാറാക്കി വാഹനത്തില്‍ പതിക്കാന്‍ വാഹന ഉടമകള്‍ക്ക് നല്‍കും. യോഗത്തില്‍ മൂസ മൊഗ്രാല്‍, അബ്ദുല്‍ ലത്തീഫ് കുമ്പള, മുഹമ്മദ് സ്മാര്‍ട്ട്, മുഹമ്മദ് മൊഗ്രാല്‍, അന്‍സാര്‍ ആരിക്കാടി, മൊയ്തു കടവത്ത്, അഷ്റഫ് ബദ്രിയ നഗര്‍, ഹസന്‍ ബദ്രിയനഗര്‍, ത്വയ്യിബ് ആരിക്കാടി, ഹര്‍ഷദ്, ഹസന്‍ കുഞ്ഞി, അബ്ദുല്ല, ലത്തീഫ്, ആസിഫ്, കുഞ്ഞി, അഫ്‌സല്‍ സംബന്ധിച്ചു.
Post a Comment
0 Comments