കാസര്‍കോട് (www.evisionnews.co): സ്വന്തം കുടുംബത്തിന്റെ ഭാസുരമായ ഭാവിജീവിതം സ്വപ്നംകണ്ട് കടല്‍ കടന്നവര്‍ പ്രവാസത്തിന്റെ നൊമ്പരങ്ങള്‍ക്കിടയിലും സ്വകുടുംബത്തെ സംരക്ഷിക്കുന്നതോടൊപ്പം കെ.എം.സി.സി എന്ന ഫ്‌ളാറ്റ്‌ഫോമിലൂടെ സമൂഹത്തിലെ നിരാലംഭരേയും നിരാശ്രയരെയും ചേര്‍ത്തു പിടിക്കാനും പാവങ്ങളുടെ കണ്ണീരൊപ്പാനും അത്തരം കുടുംബങ്ങളിലേക്ക് സ്വാന്തനത്തിന്റെ, കനിവിന്റെ, ആര്‍ദ്രതയുടെ തലോടലുകളുമായി ഓടിചെല്ലാനും സമയം കണ്ടെത്തുന്നുവെന്നും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററും മുന്‍ മന്ത്രിയുമായ സി.ടി അഹമ്മദലി പറഞ്ഞു.
പുതുതായി രൂപീകരിച്ച ഗ്ലോബല്‍ കെ.എം.സി.സി എതിര്‍ത്തോട് സോണല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എം.സി.സി എതിര്‍ത്തോട് സോണ്‍ പ്രസിഡന്റ് ഇംതിയാസ് അധ്യക്ഷത വഹിച്ചു. ചെര്‍ക്കളം അബ്ദുള്ള സ്മാരക പൊതുസേവ അവാര്‍ഡ് റഹീം കല്ലായത്തിന് സി.ടി അഹമ്മദലി നല്‍കി. പഴയകാല പ്രവാസികളെ ആദരിച്ചു. ബേര്‍ക്ക അബ്ദുല്ലക്കുഞ്ഞി, ഹുസൈന്‍ കുഞ്ഞി, സി.എ ഇബ്രാഹിം, നൗഫല്‍ ചേരൂര്‍, മുനീര്‍ ചെര്‍ക്കള, അനസ് എതിര്‍ത്തോട്, അര്‍ഷാദ് എതിര്‍ത്തോട്, മുസ്തഫ, റമീസ്, അസ്‌കര്‍, നാഫിഹ് സംസാരിച്ചു. റഫീഖ് എതിര്‍ത്തോട് സ്വാഗതവും സിറാജുദ്ധീന്‍ നന്ദിയും പറഞ്ഞു.
Post a Comment
0 Comments