Type Here to Get Search Results !

Bottom Ad

കേരളോത്സവം: വിജയികളെയും യൂത്ത് കോര്‍ഡിനേറ്ററയും ജാസ് ക്ലബ് അനുമോദിച്ചു

ചൗക്കി (www.evisionnews.co): മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തില്‍ വോളിബോള്‍, ചെസ്സ്, അത് ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ ടീമിനെയും കേരളോത്മിസവം മികച്ച സംഘാടനത്തിന് യൂത്ത് കോര്‍ഡിനേറ്റര്‍ എംഎ നജീബിനെയും ജാസ്സ് ക്ലബ് ബദര്‍ നഗര്‍ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എ ജലീല്‍ ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് കാവില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം കെ.എ അബ്ദുല്ലക്കുഞ്ഞി, സി.എം.എ ജലീല്‍, സലീം അക്കര, ഖലീല്‍ സിലോണ്‍, യൂനുസ് തങ്ങള്‍ പ്രസംഗിച്ചു. ജാസ് ക്ലബ് ജനറല്‍ സെക്രട്ടറി എ.ജെ അസ്‌ക്കര്‍ സ്വാഗതവും ട്രഷറര്‍ ജാഫര്‍ ബദര്‍ നഗര്‍ നന്ദിയും പറഞ്ഞു ആക്ടീവ് മെമ്പര്‍ മാരെ ചടങ്ങില്‍ ആദരിച്ചു, തുടര്‍ന്ന് വിവിധ കലാസാംസ്‌ക്കാരിക പരിപാടികളും നടന്നു

Post a Comment

0 Comments

Top Post Ad

Below Post Ad