മുള്ളേരിയ (www.evisionnews.co): ആള്‍താമസമില്ലാത്ത വീട്ടില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുള്ളേരിയ പണിയയിലെ ചെനിയപ്പ പൂജാരി- കമല ദമ്പതികളുടെ മകന്‍ വസന്ത പൂജാരിയെ (33)യെയാണ് തറവാട് വീടിന് തൊട്ടടുത്തെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടത്. ഞായറാഴ്ച രാവിലെയാണ് സംഭവം.
മുള്ളേരിയ നടുവന്തടിയിലെ വാടകമുറിയില്‍ താമസിക്കുന്ന വസന്ത പൂജാരി ശനിയാഴ്ച രാവിലെ 10മണിയോടെ പണിയയിലെ തറവാട് വീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞ് താമസ സ്ഥലത്തുനിന്ന് ഇറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് കടുത്ത മനോവിഷമത്തിലായിരുന്നു വസന്ത പൂജാരിയെന്നാണ് വിവരം. പെയിന്റിംഗ് തൊഴിലാളിയാണ്. ഭാര്യ; ആശാകുമാരി. മക്കള്‍: അന്‍വിത്, ആരാധ്യ. സഹോദരങ്ങള്‍: സുധാകര, ചന്ദ്രാവതി, വിശാലാക്ഷി, മഞ്ചുനാഥ, പ്രസാദ്.
Post a Comment
0 Comments