കാസര്‍കോട് (www.evisionnews.co): നീണ്ട 20വര്‍ഷം കാസര്‍കോട് പി.ഡി.പി ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിച്ച എം.കെ.ഇ അബ്ബാസ് മെമ്മോറിയല്‍ പുരസ്‌കാരം പി.ഡി.പി മുന്‍ കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ഹസൈനാര്‍ മുക്കൂറിനും മണ്ഡലം വൈസ് പ്രസിഡന്റ് ബാബു നെട്ടണികയ്ക്കും കര്‍മപൗര പുരസ്‌കാരം നല്‍കി ആദരിച്ചു. പി.ഡി.പി സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കാസര്‍കോട് മണ്ഡലം ജനറല്‍ കണ്‍വെന്‍ഷന്‍ കാസര്‍കോട് കാപ്പിറ്റോള്‍ ഇന്‍ ഓഡിറ്റോറിയത്തില്‍ പി.ഡി.പി സംസ്ഥാന ജനറള്‍ സെക്രട്ടറി എസ്.എം ബഷീര്‍ കുഞ്ചത്തൂര്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് യൂനുസ് തളങ്കര അധ്യക്ഷത വഹിച്ചു. കര്‍മ്മപൗരാര്‍ക്ക് ജില്ലാ പ്രസിഡന്റ് റഷീദ് മുട്ടുന്തലയും മുഹമ്മദ് സഖാഫ് തങ്ങളും പുരസ്‌കാരം സമര്‍പ്പിച്ചു. അബ്ദുല്‍ റഹിമാന്‍ പുത്തിഗെ, ഹുസൈനാല്‍ ബെണ്ടിച്ചാല്‍, ജാസി പൊസോട്ട്, ഇബ്രാഹിം കോളിയടുക്കം, മൂസ അടുക്കം, സിദ്ധിഖ് ബത്തൂല്‍, റഷീദ് തൃക്കരിപ്പൂര്‍, ഖാദര്‍ ലബ്ബൈക്ക്, സലീം അണങ്കൂര്‍ സംസാരിച്ചു. കുഞ്ഞിക്കോയ തങ്ങള്‍ സ്വാഗതവും ഷംസു ബദിയടുക്ക നന്ദിയും പറഞ്ഞു. ഷാഫി കളനാട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികള്‍: എം.ടി.ആര്‍ ഹാജി ആദൂര്‍ (പ്രസി), ബാബു നെട്ടണിഗെ, പി.യു. അബ്ദുല്‍ റഹിമാന്‍ തളങ്കര, മുഹമ്മദ് കര്‍ണ്ണൂര്‍ (വൈസ് പ്രസി), കുഞ്ഞിക്കോയ തങ്ങള്‍ (സെക്ര), സിദ്ദിഖ് മഞ്ചത്തടുക്ക, ഖാലിദ് എസ്.പി. നഗര്‍, അബ്ദുല്ല ഊജംതോടി (ജോ. സെക്ര) ഖാദര്‍ ആദൂര്‍ (ട്രഷ), മുഹമ്മദ് സഖാഫ് തങ്ങള്‍, അബ്ദുല്ല ബദിയടുക്ക, ഫാറൂഖ് തങ്ങള്‍ (സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍), യൂനുസ് തളങ്കര, ആബിദ് മഞ്ഞംപാറ (ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍).
Post a Comment
0 Comments