മുംബൈ (www.evisionnews.co): മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് തര്‍ക്കം തുടരവെ ബി.ജെ.പിക്കെതിരെ ഗുരുതര ആരോപണവുമായി ശിവസേന. ബി.ജെ.പി തങ്ങളുടെ എം.എല്‍.എമാരെ വേട്ടയാടാന്‍ ശ്രമിക്കുന്നുവെന്നാണ് ശിവസേനയുടെ ആരോപണം. എം.എല്‍.എമാരെ പണം നല്കി വിലക്ക് വാങ്ങാന്‍ ബി.ജെ.പി ശ്രമിക്കുന്നതായി പാര്‍ട്ടി മുഖപത്രമായ സാമ്നയില്‍ ശിവസേന ആരോപിച്ചു.
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എയെ പണം കൊടുത്തു സ്വാധീനിക്കാന്‍ ശ്രമിച്ചതായി പരാതിപ്പെട്ടെന്നും ശിവസേന ആരോപിക്കുന്നു. എന്നിരുന്നാലും എം.എല്‍.എമാര്‍ കൂറുമാറില്ലെന്ന ആത്മവിശ്വാസത്തിലാണ് ശിവസേന.
Post a Comment
0 Comments