കാസര്‍കോട് (www.evisionnews.co): എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണര്‍ത്ഥം ബദിയടുക്ക ടൗണ്‍ ശാഖ കമ്മിറ്റി ഫുട്‌സാല്‍ സോക്കര്‍ ലീഗ് സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് മഷൂഖ് അധ്യക്ഷത വഹിച്ചു. നവാസ് കുഞ്ചാര്‍ പ്രമേയ പ്രഭാഷണം നടത്തി. മനാഫ് സി.എ, ഹനീഫ് കാര്‍വാര്‍, സക്കീര്‍ ബദിയടുക്ക, എംഎസ്എഫ് പഞ്ചായത്ത് പ്രസിഡന്റ് നസ്മീര്‍ ഗോളിയാടി, ശുക്കൂര്‍ ഗോളി, ഷാനവാസ്, സിറാജ് പെപെ, നസീര്‍ ബദിയടുക്ക, മഖ്ബൂല്‍ കെടുകാര്‍, റൗഫ് ആശാന്‍, സജിലാദ് അഹമ്മദ് പ്രസംഗിച്ചു.
Post a Comment
0 Comments