(www.evisionnews.co) മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടി.എൻ.ശേഷൻ അന്തരിച്ചു. 87 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈ ആൾവാർപേട്ടിലെ വസതിയിൽ ഇന്നലെ രാത്രി പത്തു മണിയോടെയായിരുന്നു അന്ത്യം. ഏറെ നാളുകളായി വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നൂ. ഭാര്യ വിജയലക്ഷ്മി 2018 മാർച്ചിൽ മരിച്ചതിനു ശേഷം ഒരു ബന്ധുവിനൊപ്പമായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്. സംസ്കാരം ഇന്ന് വൈകീട്ട് മൂന്നിന് ബസന്ത് നഗറിലെ ശ്മശാനത്തിൽ നടക്കും.
Post a Comment
0 Comments