കാഞ്ഞങ്ങാട് (www.evisionnews.co): 60മത് കേരള സ്‌കൂള്‍ കലോത്സവം പബ്ലിസിറ്റി കമ്മിറ്റിയുടെയും കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പ് റഡ് സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെയും നായനാര്‍ സ്മാരക ഗ്രന്ഥശാലയും സംയുക്താഭിമുഖ്യത്തില്‍ കഴിഞ്ഞവളപ്പ് കടപ്പുറത്ത് സംഘടിപ്പിച്ച പട്ടം പറത്തല്‍ ഉത്സവം കാഞ്ഞങ്ങാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ക്ലബ് സെക്രട്ടറി അഭിനന്ദ് ടി.വി അധ്യക്ഷത വഹിച്ചു.
പബ്ലിസിറ്റി കണ്‍വീനര്‍ ജിജി തോമസ്, പബ്ലിസിറ്റി വൈസ് ചെയര്‍മാന്‍ സുകുമാരന്‍ പൂച്ചക്കാട്, കെ.പ്രവീണ്‍ കുമാര്‍, ടി.പ്രമോദ്, സുനില്‍ ഒ.വി., സുരേഷ് പി, ഗ്രന്ഥാലയം സെക്രട്ടറി സന്തോഷ് കെ., വിനോദ്. ഒ.വി., സുഗേഷ് സംസാരിച്ചു. 60-ാംമത് കലോത്സവത്തിന് വിളംബരം ചെയ്ത് കൊണ്ട് 60പട്ടങ്ങളാണ് ഉയര്‍ത്തിയത്. ക്ലബ്ബിലെ കുട്ടികളും മുതിര്‍ന്ന അംഗങ്ങളും ചേര്‍ന്ന് പേപ്പര്‍, മുള, ഈര്‍ക്കില്‍ എന്നിവ ഉപയോഗിച്ചാണ് പട്ടം നിര്‍മ്മിച്ചത്.
Post a Comment
0 Comments