Type Here to Get Search Results !

Bottom Ad

ലക്ഷങ്ങളുടെ സ്വര്‍ണവും കുങ്കുമപ്പൂവും കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി കണ്ണൂരില്‍ പിടിയില്‍


കാസര്‍കോട് (www.evisionnews.co): സ്വര്‍ണവും കുങ്കുമപ്പൂവും കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. കാസര്‍കോട് സ്വദേശി എം.കെ അബ്ദുല്ലയാണ് കസ്റ്റംസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5.30മണിയോടെ ദുബൈയില്‍ നിന്നെത്തിയതായിരുന്നു അബ്ദുല്ല. ഒമ്പതു ലക്ഷം രൂപയ്ക്ക് തുല്യമായ സ്വര്‍ണവും നാലുലക്ഷം രൂപ വിലവരുന്ന കുങ്കുമപ്പൂവും ഇയാളില്‍ നിന്ന് പിടികൂടി. കസ്റ്റംസ് അസി. കമ്മിഷണര്‍ ഒ. പ്രദീപന്‍, സൂപ്രണ്ടുമാരായ പി.സി ചാക്കോ, പി.വി സന്തോഷ് കുമാര്‍, ഇന്‍സ്പെക്ടര്‍മാരായ അശോക് കുമാര്‍, ജോയി സെബാസ്റ്റ്യന്‍, സന്ദീപ് കുമാര്‍, ഹവില്‍ദാര്‍ പാര്‍വതി എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad