Type Here to Get Search Results !

Bottom Ad

കുമ്പഡാജെ പ്രീമിയര്‍ ലീഗ് സീസണ്‍-മൂന്ന്: അന്നടുക്ക ചാമ്പ്യന്മാര്‍


ദുബൈ (www.evisionnews.co): യു.എ.ഇ തലത്തില്‍ നടന്ന കുമ്പഡാജെ പഞ്ചായത്ത് പ്രീമിയര്‍ ലീഗ് സീസണ്‍-മൂന്ന് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ബിഗ് ബിറ്റേര്‍സ് അന്നടുക്ക ജേതാക്കളായി കുവൈറ്റില്‍ നിന്നും എത്തിയ ഇര്‍ഷാദിന്റെയും സവാദിന്റെയും വെടിക്കെട്ട് ബാറ്റിംഗ് ഗാലറിയെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഫാസ ബ്ലാസ്റ്റേഴ്സ് മുക്കൂറിനെയാണ് ഫൈനലില്‍ അന്നടുക്ക പരാജയപ്പെടുത്തിയത്.

ജാമ്പ്യന്മാരായ ബിഗ് ബീറ്റെഴ്‌സിന് ദുബൈ കുമ്പഡാജെ പഞ്ചായത്ത് കെ.എം.സി.സി പ്രസിഡന്റ് വൈ. ഹനീഫ കുമ്പഡാജെ ഓവറോള്‍ ട്രോഫി നല്‍കി റണ്ണറപ്പായ ഫാസ ബ്ലാസ്റ്റേഴ്‌സിന് ടൂര്‍ണമെന്റ് ചെയര്‍മാന്‍ സിദ്ദീഖ് ബെളിഞ്ചം അംഗങ്ങളായ കെ.എം.സി.സി ദുബൈ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി മൊയ്തീന്‍ ചെറൂണി ജാബു കുമ്പഡാജെ, വൈ ഖലീല്‍, റപ്പി പിഞ്ചാരം, വൈ നാസര്‍, റപ്പി ചെറൂണി, സവാദ് അന്നടുക്ക, ബച്ചി ബെളിഞ്ച, സത്താര്‍ മുക്കൂര്‍, നാസര്‍ നാരമ്പാടി, സുബൈര്‍ കുദിങ്കില, സിദ്ദി കുദിങ്കില, ജാബി അന്നടുക്ക എന്നിവരും വിതരണം ചെയ്തു. 

ഇര്‍ഷാദ് അന്നടുക്ക മാന്‍ ഓഫ് ദി സീരിയസും ജാബു കുമ്പഡാജെ ബെസ്റ്റ് ബൗളറായും സാദിഖ് ഗെല്ലി ബെസ്റ്റ് ബാറ്റ്‌സ്മാനായും ഷുഹൈബ് ബെസ്റ്റ് കാച്ചറായും തെരഞ്ഞെടുക്കപ്പെട്ടു. കെ.എം.സി.സി അജ്മാന്‍ കാസര്‍കോട് മണ്ഡലം സെക്രട്ടറി കെ.എസ് സിദ്ദീഖ്, കെ.എം.സി.സി ദുബൈ പഞ്ചായത്ത് ട്രഷറര്‍ ജി.കെ ജലീല്‍, എ.പി റഷീദ്, ബി.എച്ച് സിദ്ദീഖ്, ശരീഫ് മരിക്കാന, അബ്ദുല്ല സി.എച്ച് നഗര്‍, കെ.യു അബ്ദുല്ല മാര്‍പ്പനടുക്ക, സാദിഖ് ഗെല്ലി സംസാരിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad